| Sunday, 14th September 2025, 11:05 am

പ്രണബ് മുഖര്‍ജിക്ക് പിന്തുണ നല്‍കിയതില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം വിട്ട പ്രസെന്‍ജിത് ബോസ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പശ്ചിമ ബംഗാളിലെ സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുന്‍ കമ്മ്യൂണിസ്റ്റ് നേതാവ് പ്രസെന്‍ജിത് ബോസ് കോണ്‍ഗ്രസിലേക്ക്. പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ചതിന്റെ പേരില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായതോടെ 2012ല്‍ സി.പി.ഐ.എമ്മില്‍ നിന്ന് പ്രസെന്‍ജിത് ബോസ് രാജിവെച്ചിരുന്നു.

ദേശീയ പൗരത്വ രജിസ്റ്റാറിനെതിരെ സംസ്ഥാനത്ത് നിരവധി പ്രസ്ഥനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സാമ്പത്തിക വിദഗ്ദനും കൊല്‍ക്കത്തയിലെ എന്‍.ആര്‍.സി സംയുക്ത ഫോറത്തിന്റെ കണ്‍വീനറായിരുന്നു അദ്ദേഹം.

പശ്ചിമ ബംഗാളിലെ ദിയോച്ച പച്ചാമി കല്‍ക്കരി ഖനന പദ്ധതിയിലെ ഭൂമി ഏറ്റെടുക്കല്‍ വിഷയമുള്‍പ്പെടെ സജീവമായി ഏറ്റെടുത്തയാളാണ് പ്രസന്‍ജിത് ബോസ്. ആദിവാസി അവകാശങ്ങളുടെ പ്രശ്‌നം ഉയര്‍ത്തിക്കാട്ടിയതിന് പശ്ചിമ ബംഗാള്‍ ഭരണകക്ഷിയേയും സര്‍ക്കാരിനേയും അദ്ദേഹം സമ്മര്‍ദത്തിലാക്കിയിരുന്നു. ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കുന്നതിനായി സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ ചെറുക്കുക എന്നതാണ് ഇപ്പോളത്തെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

‘ഭരണഘടനയ്‌ക്കെതിരെ ഇപ്പോഴത്തെ സര്‍ക്കാര്‍ ആക്രമണം നടത്തുകയാണ്. അതിനെതിരെയുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണവര്‍. ഒക്ടോബറില്‍ പശ്ചിമ ബംഗാളില്‍ ആരംഭിക്കാന്‍ സാധ്യതയുള്ള എസ്.ഐ.ആറിനെ കൈകാര്യം ചെയ്യുക എന്നതാണ് അടിയന്തര അജണ്ട. ബീഹാറില്‍ എസ്.ഐ.ആറിനെതിരെ കോണ്‍ഗ്രസ് വലിയ പോരാട്ടം നടത്തിയിട്ടുണ്ട്, ഞാന്‍ അവരുമായി ബന്ധപ്പെട്ടിരുന്നു,’ പ്രസെന്‍ജിത് ബോസ് ദി ഹിന്ദുവിനോട് പറഞ്ഞു.

ജാതി സെന്‍സസ് പോലുള്ള പ്രസക്തമായ എല്ലാ വിഷയങ്ങളും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ചു വരികയാണെന്നും പാര്‍ട്ടിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ജനങ്ങളുമായി പ്രവര്‍ത്തിക്കാന്‍ ഒരു വലിയ വേദി നല്‍കുമെന്നും സാമ്പത്തിക വിദഗ്ധന്‍ പറഞ്ഞു. 2025 സെപ്റ്റംബര്‍ 15ന് കൊല്‍ക്കത്തയില്‍ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ശുഭങ്കര്‍ സര്‍ക്കാരിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രസെന്‍ജിത്തിനെ കോണ്‍ഗ്രസില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

Content Highlight: Former communist leader Prasanjit Bose, who is active in socio-political sectors in West Bengal set to joins Congress

We use cookies to give you the best possible experience. Learn more