മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 51 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍, സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ബാലാസാഹേബ് തോറാട്ട്, പ്രതിപക്ഷ നേതാവ് നാംദേവ് റാവു വടേട്ടിവാര്‍ എന്നിവര്‍ ആദ്യ പട്ടികയില്‍ ഇടം നേടി. 125 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ചിലപ്പോള്‍ ഇതില്‍ കൂടുതല്‍ സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിച്ചേക്കും.
കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് കെ.സി പദവിയും മത്സരിക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ മകന്‍ അമിത് വിലാസ്‌റാവു ദേശ്മുഖ് ലത്തൂര്‍ മണ്ഡലത്തിലും മത്സരിക്കും.
സുശീല്‍കുമാര്‍ ഷിന്‍ഡെ, മിലിന്ദ് ദിയോറ, സഞ്ജയ് നിരുപം, നാനാ പടോള്‍ എന്നീ മുതിര്‍ന്ന നേതാക്കളാരും മത്സരിക്കുന്നില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ ലഭിക്കുന്ന വിവരം. അങ്ങനെയെങ്കില്‍ അശോക് ചവാനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടാനാവും കോണ്‍ഗ്രസ് ശ്രമം. മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനും മത്സരിച്ചേക്കും.