| Tuesday, 22nd January 2019, 2:06 pm

മായാവതിയെ അധിക്ഷേപിച്ച സാധനാസിങ്ങിന്റെ തലയറുക്കുന്നവര്‍ക്ക് 50 ലക്ഷംരൂപ പ്രഖ്യാപിച്ച് ബി.എസ്.പി എം.എല്‍.എ വിജയ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉത്തര്‍പ്രദേശ്: ബി.ജെ.പി എം എല്‍.എ സാധനാസിങ്ങിന്റെ തലയറുക്കുന്നവര്‍ക്ക് 50 ലക്ഷം രൂപ പ്രഖ്യാപിച്ച് മുന്‍ ബി.എസ്.പി എം.എല്‍.എ വിജയ് യാദവ്. മായാവതിക്കെതിരെയുള്ള സാധനാസിങിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണിത്.

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതി സ്ത്രീവര്‍ഗത്തിനു തന്നെ അപമാനമാണെന്നും 1995 ല്‍ സമാജിവാദി പാര്‍ട്ടി നേതാക്കള്‍ മായാവതിയെ ലക്നൗവിലെ ഗസ്റ്റ് ഹൗസില്‍ വച്ച് അക്രമിച്ചിരുന്നെന്നും എന്നാല്‍ അവര്‍ അധികാരം മോഹിച്ച് വീണ്ടും അവരോട് സഖ്യം ചേരുകയാണെന്നും സാധനാസിങ് പറഞ്ഞിരുന്നു.

Also read:ശബരിമല: പുന:പരിശോധനാ ഹരജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് പറയാനാവില്ലെന്ന് ചീഫ് ജസ്റ്റിസ്

“ബി.ജെ.പി എം.എല്‍.എ സാധനാസിങ് മായാവദിയോട് മാപ്പ് പറയണം. ഇല്ലെങ്കില്‍ ഞങ്ങള്‍ പ്രതിഷേധിക്കും. ആരാണോ സാധനാസിങ്ങിന്റെ തലവെട്ടി എനിക്ക് തരുന്നത് അവര്‍ക്ക് 50 ലക്ഷം രൂപ നല്‍കും.” വിജയ് യാദവ് പറഞ്ഞു.

മായാവതിക്കെതിരെ കുറ്റകരമായതും അസാന്മാര്‍ഗികവുമായ പരാമര്‍ശം നടത്തിയതിന് വനിതാ കമ്മീഷന്‍ സാധനാസിങ്ങന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ വിമര്‍ശനങ്ങള്‍ക്കു പിന്നാലെ മുഗള്‍സാരായി എം.എല്‍.എ സാധനാസിങ് മാപ്പ് പറഞ്ഞിരുന്നു.


ഡൂള്‍ന്യൂസ് വീഡിയോ കാണാം

We use cookies to give you the best possible experience. Learn more