| Saturday, 25th April 2026, 6:53 pm

വൈറൽ താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള പരാമർശം; കരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസപ്പെടുത്തി ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ്

മുഹമ്മദ് നബീല്‍

പത്തനംതിട്ട: കവി കരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസപ്പെടുത്തി ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ്. പത്തനംതിട്ട നെല്ലിക്കൽ മുരളീധരൻ ഫൗണ്ടേഷന്റെ അവാർഡുദാന ചടങ്ങിൽ സംസാരിക്കവെയാണ് ബി.ജെ.പി മുൻ ജില്ല പ്രസിഡന്റ് പ്രതാപ് ചന്ദ്ര വർമ്മയും ഒപ്പമെത്തിയ ബന്ധുവും പ്രസംഗം തടസ്സപെടുത്തിയത്.

കുഭമേള വൈറൽ താരത്തിന് കേരളത്തിൽ വിവാഹത്തിന് സൗകര്യം ചെയ്തുകൊടുത്തതിനെ പുകഴ്ത്തിയതാണ് ബി.ജെ.പി നേതാവിനെ പ്രകോപിപ്പിച്ചത്.

സമകാലില ദളിത് വിഷയങ്ങളെക്കുറിച്ചും കരീപ്പുഴ ശ്രീകുമാർ വേദിയിൽ പ്രസംഗിച്ചിരുന്നു. ഇതിനിടയിലായുന്നു ബി.ജെ.പി നേതാവ് കവിയുമായി വാക്കുതർക്കത്തിലേർപ്പെട്ടത്. ബഹളം വെച്ചവരെ പരിപാടിനടന്ന ഹാളിൽനിന്നും പുറത്താക്കിയ ശേഷമാണ് പ്രസംഗം തുടർന്നത്.

അതേസമയം സാംസ്കാരിക പരിപാടിയിൽ രാഷ്ട്രീയം പറഞ്ഞത് എതിർക്കുക മാത്രമാണ് ചെയ്തതെന്ന് പ്രതാപ് ചന്ദ്ര വർമ്മ പറഞ്ഞു

Content Highlight: Former BJP district president interrupts Karippuzha Sreekumar’s speech over viral star’s marriage remark

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more