| Monday, 20th April 2015, 2:15 pm

കളിക്കിടെ സഹതാരവുമായി കൂട്ടിയിടിച്ച് ബംഗാള്‍ ക്രിക്കറ്റ് താരം മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്


കൊല്‍ക്കത്ത: കളിക്കിടെ സഹതാരവുമായി കൂട്ടിയിടിച്ച്  ചികിത്സയിലായിരുന്ന മുന്‍ ബംഗാള്‍ ക്രിക്കറ്റ് താരം മരിച്ചു. ബംഗാള്‍ അണ്ടര്‍ 19 മുന്‍ ക്യാപ്റ്റന്‍ അങ്കിത് കേശ്രിയാണ് മരണപ്പെട്ടത്.

കഴിഞ്ഞ വെള്ളിയാഴ്ച ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് കീഴില്‍ നടന്ന മത്സരത്തിനിടെയായിരുന്നു 20 കാരനായ അങ്കിതിന് പരിക്കേറ്റിരുന്നത്. ഫീല്‍ഡില്‍ ക്യാച്ചെടുക്കുന്നതിനിടെ സഹ കളിക്കാരനുമായി കൂട്ടിയിടിക്കുകയായിരുന്നു അദ്ദേഹം.

കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെടാതിരുന്ന അങ്കിത് സഹ താരത്തിന് വേണ്ടി പകരക്കാരനായിട്ടാണ് ഫീല്‍ഡില്‍ ഇറങ്ങിയിരുന്നത്.

കൂട്ടിയിടിയെ തുടര്‍ന്ന് ബോധരഹിതനായി വീണ അങ്കിതിന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വേണ്ടി കുച്ച് ബീഹാര്‍ ട്രോഫിയിലടക്കം ബംഗാള്‍ ടീമിനെ നയിച്ച താരമാണ് അങ്കിത്.

Latest Stories

We use cookies to give you the best possible experience. Learn more