| Friday, 18th July 2025, 3:59 pm

അവന്റെ പേസും ബൗണ്‍സും സച്ചിന് പോലും താങ്ങാന്‍ കഴിയില്ലെന്ന് തോന്നും: റിക്കി പോണ്ടിങ്

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരിയിരുന്നു. മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി സീരീസായി തെരഞ്ഞെടുത്തത് ഓസീസിന്റെ പേസ് അറ്റാക്കര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ്. ഒരു ഫൈഫര്‍ ഉള്‍പ്പെടെ 15 വിക്കറ്റുകളാണ് താരം മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി സ്വന്തമാക്കിയത്.

അതില്‍ അവസാന ടെസ്റ്റില്‍ താരം ആദ്യം എറിഞ്ഞ 15 പന്തില്‍ നിന്നാണ് ഫൈഫര്‍ സ്വന്തമാക്കിയത്. മാത്രമല്ല ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഫൈഫര്‍ നേട്ടം കൂടിയാണിത്. കൂടാതെ തന്റെ ടെസ്റ്റ് കരിയറിലെ 100 മത്സരം പൂര്‍ത്തിയാക്കിയ സറ്റാര്‍ക്ക് ഫോര്‍മാറ്റില്‍ 400 വിക്കറ്റുകളും മറികടന്നിരുന്നു.

ഇപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും പരിശീലകനുമായ റിക്കി പോണ്ടിങ്. 400 വിക്കറ്റുകള്‍ നേടി അതിശയകരമായ കരിയര്‍ പടുത്തുയര്‍ത്തുകയാണ് സ്റ്റാര്‍ക്കെന്നും യുവ താരമാണ് സ്റ്റാര്‍ക്കെന്ന് പറഞ്ഞവര്‍ക്കൊന്നും ഓസീസിന് വേണ്ടി 400 വിക്കറ്റ് നേടാനോ 100 മത്സരങ്ങള്‍ കളിക്കാനോ സാധിച്ചിട്ടില്ലെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല സച്ചിനെതിരെ താരം എറിഞ്ഞ സ്‌പെല്‍ തനിക്ക് ഓര്‍മയുണ്ടെന്നും സച്ചിനെ അന്ന് ബുദ്ധിമുട്ടിച്ച സ്റ്റാര്‍ക്കിന് എന്തോ പ്രത്യേകത ഉണ്ടെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘400 വിക്കറ്റുകള്‍ നേടി അവന്‍ അതിശയകമായ ഒരു കരിയര്‍ പടുത്തുയാണ്. അവനെ ഒരു യുവ താരമായി വിലയിരുത്തിയ ഒരാള്‍ക്കും ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 100 ടെസ്റ്റ് പൂര്‍ത്തിയാക്കാനോ 400, 500 വിക്കറ്റുകള്‍ നേടാനോ സാധിച്ചിട്ടില്ല. സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെതിരെ ഒരിക്കല്‍ അവന്‍ ബൗള്‍ ചെയ്തത് ഓര്‍മയുണ്ട്, അത് സച്ചിന്റെ കക്ഷത്തിനിടയിലേക്ക് കേറി.

ഒന്ന് സ്ച്ചിന്‍ ഷോട്ട് ലെഗ്ഗിലേക്ക് കളിച്ചു. സ്റ്റാര്‍ക്ക് എറിഞ്ഞ പന്തിന്റെ വേഗതയും ബൗണ്‍സും കാണുമ്പോള്‍ സച്ചിനെ പോലെയുള്ള ഒരാള്‍ക്ക് അത് കളിക്കാന്‍ സാധിക്കില്ലെന്ന് തോന്നും. അതുകൊണ്ടുതന്നെ മിച്ചല്‍ സ്റ്റാര്‍ക്കിന് എന്തോ പ്രത്യേകതയുണ്ടെന്ന് ഞങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പ് നല്‍കി,’ പോണ്ടിങ് ഐ.സി.സി റിവ്യൂയില്‍ പറഞ്ഞു.

Content Highlight: Former Australian Captain Rickey Ponting Praises Mitchell Starc

We use cookies to give you the best possible experience. Learn more