| Monday, 30th March 2015, 10:10 am

പാസ്‌വേഡുകള്‍ മറന്നേക്കൂ...! ഇനി നിങ്ങളുടെ മുഖം തന്നെ പാസ്‌വേഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

നമ്മള്‍ പാസ് വേഡുകള്‍ ഉപയോഗിക്കാന്‍ തുടങ്ങയിട്ട് കാലങ്ങളായി. പാസ്‌വേഡുകള്‍ ഏറെ സുരക്ഷിതമാണെന്നതാണ് ഇതിന് കാരണം. കമ്പ്യൂട്ടറും മൊബൈല്‍ ഫോണും, തുടങ്ങി നമ്മുടെ ജീവിതത്തില്‍ സാങ്കേതിക വിദ്യ എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം നമുക്ക് പാസ്‌വേഡും ആവശ്യമായി വരുന്നു. എന്നാല്‍ ഒരു പക്ഷെ നിങ്ങളത് മറന്നു പോയാലോ? ഒരു പക്ഷെ അത് ആരെങ്കിലും ചോര്‍ത്തിയാലോ? ഇവിടെയാണ് ഇന്റലിന്റെ പുതിയ സാങ്കേതിക വിദ്യ നിങ്ങളുടെ സഹായത്തിനെത്തുന്നത്.

ട്രൂ കീ അതാണ് ഈ ആപ്ലിക്കേഷനു പേര്. ഇന്റര്‍നെറ്റ് ഉണ്ടായ കാലം മുതല്‍ സുരക്ഷക്കായി നമ്മള്‍ ഉപയോഗിച്ച് വരുന്നത് പാസ്‌വേഡുകളാണ്. ഷോപ്പിങിനു പോയാലും ബാങ്കിങിനാണെങ്കിലും സോഷ്യല്‍ മീഡിയ ഉപയോഗിക്കണമെങ്കിലും എല്ലാം ഈ പാസ്വേഡുകള്‍ ആവശ്യമാണ്. ഇത്തരം പാസ്‌വേഡുകള്‍ക്ക് പകരം സംവിധാനമായാണ് ട്രൂകീ ആപ്ലിക്കേഷന്‍ രംഗത്തിറക്കുന്നത്.

http://c.brightcove.com/services/viewer/federated_f9?isVid=1&isUI=1

നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം മുഖമോ വിരലടയാളമോ മറ്റോ ഉപയോഗിച്ച് നിങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താം. സുരക്ഷയ്ക്കായി വിവിധ വിഴികള്‍ ഈ ആപ്പില്‍ ലഭ്യമാണ്. ഇന്റര്‍നെറ്റില്‍ ലോഗിന്‍ ചെയ്യുന്നതും, വെബ്‌സൈറ്റുകളും, ആപ്ലിക്കേഷനുകളും എല്ലാം സ്വകാര്യതയോടെയും സുരക്ഷിതത്വത്തോടെയും സംരക്ഷിക്കുവാന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കുന്നു. കമ്പ്യൂട്ടറിലും, സ്മാര്‍ട്‌ഫോണിലും, ടാബിലുമെല്ലാം ഈ സൗകര്യം നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം.

Latest Stories

We use cookies to give you the best possible experience. Learn more