| Tuesday, 21st January 2020, 11:18 pm

വീണ്ടും ഒരു ക്രൈംതില്ലര്‍; ആരാധകര്‍ക്ക് ജന്മദിന സമ്മാനമായി ടൊവിനോയുടെ ഫോറന്‍സിക് ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസിനെ നായകനാക്കി നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഫോറന്‍സിക്കിന്റെ ടീസര്‍ പുറത്തുവിട്ടു.

ഒരു ക്രൈം തില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായികയാവുന്നത്. ടൊവിനോയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്.

സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് വിദഗ്ധനയെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. മാര്‍ച്ചിലാണ് ചിത്രം തീയേറ്ററുകളിലെത്തും.

നേരത്തെ ടൊവിനോയുടെ പുതിയ ചിത്രം ‘കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സിന്റെ ടീസറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ജിയോ ബേബിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.\

ബുള്ളറ്റില്‍ ഇന്ത്യ മുഴുവനും ചുറ്റി സഞ്ചരിക്കണമെന്ന മോഹവുമായി അമേരിക്കയില്‍ നിന്ന് എത്തുന്ന കാതറിന്‍ എന്ന വിദേശ വനിതയുടെ കഥയാണ് കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്. കാതറിനായി ഇന്ത്യ ജാര്‍വിനാണ് വേഷമിടുന്നത്. കാതറിനെ സഹായിക്കാനെത്തുന്ന ജോസ് മോന്‍ എന്ന കഥാപാത്രമാണ് ടൊവിനോയുടേത്.

DoolNews Video

Latest Stories

We use cookies to give you the best possible experience. Learn more