ഗുജ്‌റാത്ത്: ഗുജറാത്തിലെ ബനസ്‌കത ജില്ലയില്‍ ഭഗല്‍ ഗ്രാമത്തിന് സമീപം രണ്ട് സമുദായങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഒമ്പത് മുസ്‌ലിം യുവാക്കളെ മുട്ടിലിരുത്തി മര്‍ദിച്ചതായി ആരോപണം. പൊലീസ് മുട്ടിലിരുത്തി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ പ്രചരിച്ചിട്ടുണ്ട്.
ഒമ്പത് പേര്‍ മുട്ടിലിരിക്കുന്നതും ഒരാള്‍ പിറകില്‍ നിന്നും ബെല്‍ട്ട് ഉപയോഗിച്ച് അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യൂണിഫോം ധരിച്ച പൊലീസുകാര്‍ സമീപത്ത് നിന്നത് സംഭവം വീക്ഷിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പ്രദേശത്ത് ഹിന്ദു-മുസ്‌ലിം സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷം നിലനിന്നിരുന്നു. നവംബര്‍ 25നും 26നും ഇടയില്‍ ഭഗല്‍ ഗ്രാമത്തിലുള്ള സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് മര്‍ദനം.
ഹിന്ദു കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊലപാതക കുറ്റങ്ങള്‍ അടക്കമുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തി 11 പേരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ യുവാക്കളെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പൊലീസിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്.
Content Highlight: Forced to kneel and beaten with belts: Tensions arise over Gujarat Police’s assault on nine Muslim youths