| Friday, 10th July 2026, 3:06 pm

ചരിത്രത്തില്‍ ആദ്യമായി നമ്മുടെ സഭയില്‍ നിന്ന് 14 എം.എല്‍.എമാര്‍ അസംബ്ലിയില്‍ വന്നിരിക്കുന്നു: സീറോ മലബാര്‍ സഭാ ആസ്ഥാനത്ത് അപു ജോസഫ്

നിഷാന. വി.വി

കൊച്ചി: ചരിത്രത്തില്‍ ആദ്യമായി സീറോ മലബാര്‍ സഭയില്‍ നിന്ന് പതിനാല് എം.എല്‍.എമാര്‍ അസംബ്ലിയില്‍ വന്നിരിക്കുന്നുവെന്ന് സര്‍ക്കാര്‍ ചീഫ് വീപ്പും തൊടപുഴ എം.എല്‍.എയുമായ അപു ജോസഫ്.

കേരള ചരിത്രത്തില്‍ രണ്ടാമതായി സിറോ മലബാര്‍ സഭയില്‍ നിന്ന് നാല് സഭാ വിശ്വാസികള്‍ കാബിനറ്റ് റാങ്കില്‍ വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന് ശേഷം കേരള ചരിത്രത്തില്‍ രണ്ടാമതായാണ് കാബിനറ്റ് റാങ്കിലേക്ക് നാല് സഭാ വിശ്വാസികള്‍ വരുന്നത്. അന്ന് എന്റ അപ്പച്ചനും മാണിസാറും കെ.സി ജോസഫ് സാറും അതുപോലെ ചീഫ് വീപ്പായി ആദ്യം പി.സി ജോര്‍ജും പിന്നീട് തോമസ് ഉണ്യാടനുമായിരുന്നു. അതുപോലെ ചരിത്രത്തില്‍ ആദ്യമായി പതിനാല് എം.എല്‍.എമാര്‍ ഈ സഭയില്‍ നിന്ന് അസംബ്ലിയില്‍ വന്നിരിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

സീറോ മലബാര്‍ സഭ ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അപു ജോസഫിന്റെ പരാമര്‍ശം. മോന്‍സ് ജോസഫ്, റോജി.എം ജോണ്‍, സണ്ണി ജോസഫ് തുടങ്ങിയ മന്ത്രിമാരും വേദിയിലുണ്ടായിരുന്നു. വീഡിയോ വൈറലായതോടെ അദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്.

Content Highlight: For the first time in history, 14 MLAs from our Church have entered the Assembly: Apu Joseph at the Syro-Malabar Church headquarters.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more