24 വര്‍ഷത്തില്‍ ഇതാദ്യമായി സ്പാനിഷ് ടോപ്പ് ടയര്‍ ടൂര്‍ണമെന്റായ ലാലിഗയിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ട് റയല്‍ ഒവീഡോ. സെഗുണ്ട ഡിവിഷനില്‍ മിറാന്‍ഡസിനെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ഒവിഡോ ലാലിഗയ്ക്കുള്ള ടിക്കറ്റെടുത്തത്.
രണ്ട് പാദങ്ങളിലുമായി 3-1 എന്ന സ്‌കോറിനാണ് ഒവിഡോ വിജയിച്ചത്. ആദ്യ പാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട ശേഷമായിരുന്നു ഒവിഡോയുടെ തിരിച്ചുവരവ്.
ഒവിഡോയ്ക്ക് പുറമെ ലെവന്റെ, എല്‍ക്കെ ക്ലബ്ബുകളും അടുത്ത സീസണില്‍ ലാലിഗ കളിക്കും.
അതേസമയം, ഈ സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ച ലെഗാന്‍സ്, ലാസ് പാല്‍മസ്, വല്ലാഡോയ്ഡ് ക്ലബ്ബുകള്‍ രണ്ടാം ഡിവിഷനിലേക്ക് റെലഗേറ്റ് ചെയ്യപ്പെട്ടു.
പോയിന്റ് പട്ടികയില്‍ 18ാം സ്ഥാനത്താണ് ലെഗാനെസ് ഫിനിഷ് ചെയ്തത്. 13, 14, 15 സ്ഥാനങ്ങളിലുള്ള ഗെറ്റാഫെ, എസ്പാന്യോള്‍, അലാവസ് ടീമുകളായി രണ്ട് പോയിന്റിന്റെയും 16, 17 സ്ഥാനങ്ങളിലുള്ള ജിറോണ, സെവിയ്യ ടീമുകളുമായി ഒരു പോയിന്റിന്റെ വ്യത്യാസവും മാത്രമാണ് ടീമിനുണ്ടായിരുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ മത്സരം കൂടി വിജയിച്ചിരുന്നെങ്കില്‍ ടീമിന്റെ വിധി തന്നെ മറ്റൊന്നാകുമായിരുന്നു.
Content Highlight: For the first time in 24 years, Real Oviedo has been promoted to LaLiga