| Wednesday, 30th September 2026, 5:43 pm

ട്രിപ്പിള്‍ സെഞ്ച്വറി!!! ഇന്ത്യയ്ക്ക് ഇതുവരെ നേടാന്‍ സാധിക്കാത്തത് ഇന്ത്യയെ അടിച്ചുനേടി, ഇതാണ്ടാ കരീബിയന്‍സ്

ആദർശ് എം.കെ.

വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ സന്ദര്‍ശകര്‍ കൂറ്റന്‍ സ്‌കോറിലേക്ക്. ഓപ്പണര്‍ ജോണ്‍ കാംബെല്‍, ക്യാപ്റ്റന്‍ ഷായ് ഹോപ്പ്, സൂപ്പര്‍ താരം ആമിര്‍ ജാംഗു എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് വിന്‍ഡീസ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ ഒരുങ്ങുന്നത്.

ബാറ്റിങ്ങിനെ വഴിവിട്ട് സഹായിച്ച ഗുവാഹത്തിയിലെ പിച്ചിന്റെ സകല അഡ്വാന്റേജും മുതലെടുത്താണ് കരിബീയന്‍സ് റണ്‍മഴ പെയ്യിച്ചത്. അരങ്ങേറ്റക്കാരന്‍ ആഖിബ് നബിയടക്കമുള്ളവര്‍ അടിവാങ്ങിക്കൂട്ടിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് സ്‌കോറും പറപറന്നു.

ജോണ്‍ കാംബെല്‍ 68 പന്തില്‍ 101 റണ്‍സടിച്ചപ്പോള്‍ 94 പന്തില്‍ 104 റണ്‍സുമായാണ് ഷായ് ഹോപ്പ് മടങ്ങിയത്. സെഞ്ച്വറിയിലും നിര്‍ത്താതെ ജാംഗു 77 പന്തില്‍ 114 റണ്‍സും നേടി.

വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഏകദിന ഇന്നിങ്‌സില്‍ മൂന്ന് ബാറ്റര്‍മാര്‍ സെഞ്ച്വറി നേടുന്നത്. ഇന്ത്യയ്ക്ക് ഇനിയും നേടാത്ത ഈ റെക്കോഡില്‍ ഇന്ത്യയെ അടിച്ചൊതുക്കിയാണ് വിന്‍ഡീസ് പ്രവേശിച്ചത്.

ഒരു ഏകദിന ഇന്നിങ്‌സില്‍ മൂന്ന് സെഞ്ച്വറികള്‍

(താരങ്ങള്‍ – ടീം – എതിരാളികള്‍ വര്‍ഷം എന്നീ ക്രമത്തില്‍)

ഹാഷിം അംല, റിലി റൂസോ, എ.ബി ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – വെസ്റ്റ് ഇന്‍ഡീസ് – 2015

ക്വിന്റണ്‍ ഡി കോക്ക്, ഫാഫ് ഡു പ്ലെസി, എ.ബി. ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – ഇന്ത്യ – 2015

ഫില്‍ സാള്‍ട്ട്, ഡേവിഡ് മലന്‍, ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – നെതര്‍ലന്‍ഡ്‌സ് – 2022

ക്വിന്റണ്‍ ഡി കോക്ക്, റാസി വാന്‍ ഡെര്‍ ഡസന്‍, ഏയ്ഡന്‍ മര്‍ക്രം – സൗത്ത് ആഫ്രിക്ക – ശ്രീലങ്ക – 2023

ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍ – ഓസ്‌ട്രേലിയ – സൗത്ത് ആഫ്രിക്ക – 2025

ജോണ്‍ കാംബെല്‍, ഷായ് ഹോപ്പ്, ആമിര്‍ ജാംഗു – വെസ്റ്റ് ഇന്‍ഡീസ് – ഇന്ത്യ – 2026*

ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇനിയും നേടാന്‍ സാധിക്കാത്ത റെക്കോഡാണിത്. എന്നാല്‍ ബാറ്റിങ് ട്രാക്കില്‍ ഫോമില്‍ തുടരുന്ന രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശുഭ്മന്‍ ഗില്‍ എന്നീ ത്രിമൂര്‍ത്തികള്‍ തിളങ്ങിയാല്‍ വിന്‍ഡീസ് ബൗളര്‍മാരെ അടിച്ചൊതുക്കി ഈ റെക്കോഡിലെത്തുക പ്രയാസമുള്ള കാര്യമായിരിക്കില്ല.

അതേസമയം, വിന്‍ഡീസ് 43 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 348 എന്ന നിലയിലാണ്.

വെസ്റ്റ് ഇന്‍ഡീസ് പ്ലെയിങ് ഇലവന്‍

ജോണ്‍ കാംബെല്‍, കെയ്‌സി കാര്‍ട്ടി, ഷായ് ഹോപ്പ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആമിര്‍ ജാംഗു, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, റോസ്റ്റണ്‍ ചെയ്‌സ്, കീമോ പോള്‍, അല്‍സാരി ജോസഫ്, ഷമര്‍ ജോസഫ്, ജെയ്ഡന്‍ സീല്‍സ്, വിറ്റല്‍ ഓര്‍ലാന്‍ഡോ ലോവ്‌സ്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ധിര്‍, ആഖിബ് നബി, കുല്‍ദീപ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍, പ്രസിദ്ധ് കൃഷ്ണ.

Content highlight: For the 1st time ever 3 West Indies batters scored century in same ODI innings

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more