| Monday, 15th August 2016, 6:28 pm

നിങ്ങളുടെ ഫോണിലെ കാഴ്ച്ചകള്‍ ഇനി നിങ്ങള്‍ മാത്രമേ കാണൂ; പുതിയ സാങ്കേതിക വിദ്യയുമായി തുര്‍ക്കി യുവാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


നമ്മളിലധികം പേരും നമ്മുടെ ഫോണിന്റെ കാര്യത്തില്‍ വളരെ അധികം സ്വകാര്യത ആഗ്രഹിക്കുന്നവരാണ്.
നമ്മുടെ ഫോണിലെ വിവരങ്ങള്‍ മറ്റാരും കാണാതിരിക്കാന്‍ വേണ്ടുന്ന എല്ലാവിധ പണികളും നമ്മള്‍ ചെയ്ത് വെക്കും. പാസ്‌വേര്‍ഡ് ലോക്ക്, പാറ്റേര്‍ണ്‍ ലോക്ക് തുടങ്ങിയ നിരവധി കാര്യങ്ങള്‍ എന്നാല്‍ ഇനി അതിന്റെ ഒന്നും ആവശ്യം വരില്ല.

നിങ്ങളുടെ ഫോണിലെ കാര്യങ്ങല്‍ നിങ്ങള്‍ക്ക് മാത്രം കാണാന്‍ പറ്റാവുന്ന വിധത്തിലുള്ള സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുകയാണ് തുര്‍ക്കിയിലെ മൊബൈല്‍ ടെക്‌നീഷ്യനായ സെലാല്‍.

നമ്മുടെ ഫോണില്‍ ഈ സ്‌ക്രീനൊട്ടിച്ചാല്‍ പിന്നെയാര്‍ക്കും ഡിസ്പ്ലേയിലെ കാര്യങ്ങള്‍ കാണാനാകില്ല. ഈ സ്‌ക്രീനിനായി ഒരുക്കിയ പ്രത്യേക തരം കണ്ണട ഉപയോഗിച്ച് നോക്കിയാല്‍ മാത്രമേ മൊബൈലിലെന്താണ് കാണിക്കുന്നതെന്ന് തിരിച്ചറിയാനാകൂ.

കൂടുതല്‍ സ്വകാര്യതയ്ക്കായി പുതിയ വഴികള്‍ തോടിക്കൊണ്ടിരിക്കുന്ന ന്യൂജനറേഷന്‍ ലോകത്ത് ഈ സാങ്കേതിക വിദ്യ ശരിക്കും മുന്നേറുമെന്നാണ് സാങ്കേതിക വിദഗ്ദര്‍ പറയുന്നത്.

10 ഡോളറോളം മാത്രമാണ് ഈ സ്‌ക്രീനിന് ചിലവ് വരുന്നതെന്നാണ് സെലാല്‍ പറയുന്നത്. കോപ്പിറൈറ്റ് സ്വന്തമാക്കി, ഉടന്‍ ഉല്‍പ്പന്നം വിപണിയിലെത്തിക്കാനാകുമെന്നാണ് ഇദ്ദേഹം പ്രതീക്ഷിക്കുന്നത്.

We use cookies to give you the best possible experience. Learn more