| Thursday, 18th September 2025, 12:04 am

ഇസ്രഈല്‍ യോഗ്യത നേടിയാല്‍ ഫുട്ബോള്‍ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് സ്പെയ്ന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2026ല്‍ നടക്കാനിരിക്കുന്ന ഫുട്ബോള്‍ ലോകകപ്പിനായിള്ള കാരത്തിരിലാണ് ആരാധകര്‍. എന്നാല്‍ ലോകകപ്പില്‍ ഇസ്രഈല്‍ യോഗ്യത നേടിയാല്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് പറയുകയാണ് സ്പാനിഷ് സര്‍ക്കാര്‍ വക്താവ് പാറ്റ്‌സി ലോപ്പസ്.

പലസ്തീനില്‍ വംശഹത്യ തുടരുന്ന ഇസ്രഈലിനെ ഒരു കായിക ടൂര്‍ണമെന്റിലും പങ്കെടുപ്പിക്കരുതെന്നും ലോപ്പസ് പ്രസ്താവിച്ചു. ഗസയിലെ ഇസ്രഈലിന്റെ നടപടികളുടെ പേരില്‍ അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ ഒഴിവാക്കണമെന്ന് സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ആവശ്യപ്പെട്ടു.

2022ല്‍ അയല്‍രാജ്യമായ ഉക്രൈനിനെ ആക്രമിച്ചതിനെ തുടര്‍ന്ന് ഫിഫയും യുവേഫയും അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് റഷ്യയെ വിലക്കിയ പോലെ ഇസ്രഈലിനെയും വിലക്കണമെന്നാണ് സാഞ്ചസ് പറഞ്ഞത്.

നിലവില്‍ ലോകകപ്പ് ക്വാളിഫയര്‍ മത്സരങ്ങളില്‍ ഇ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് സ്‌പെയ്ന്‍. രണ്ട് മത്സരങ്ങളില്‍ രണ്ടും വിജയിച്ച് ആറ് പോയിന്റാണ് സ്‌പെയ്‌നിനുള്ളത്. തുര്‍ക്കിക്കും ബള്‍ഗേറിയയ്ക്കുമെതിരെയുള്ള മത്സരത്തില്‍ വിജയിച്ചാണ് സ്‌പെയ്ന്‍ കുതിക്കുന്നത്.

അതേസമയം ഗ്രൂപ്പ് ഐയില്‍ മൂന്നാം സ്ഥാനത്താണ് ഇസ്രഈല്‍. അഞ്ച് മത്സരത്തില്‍ നിന്ന് മൂന്ന് വിജയവും രണ്ട് തോല്‍വിയുമാണ് ഇസ്രഈലിന്. മാത്രമല്ല ഒമ്പത് പോയിന്റാണ് താരത്തിനുള്ളത്. ക്വാളിഫയറിലെ കഴിഞ്ഞ മത്സരത്തില്‍ ഇറ്റലിയോട് അഞ്ചിനെതിരെ നാല് ഗോളിന് ഇസ്രഈല്‍ പരാജയപ്പെട്ടിരുന്നു.

Content Highlight: Spain Football Team Will Boycott 2026 Football World Cup If Israel Is Select In World Cup Qualifier

We use cookies to give you the best possible experience. Learn more