| Monday, 19th May 2025, 2:51 pm

ക്രിസ്റ്റ്യാനോയ്ക്ക് ഇനി റയലില്‍ തിരിച്ചെത്തുക അസാധ്യം; വമ്പന്‍ പ്രസ്താവനയുമായി മുന്‍ റയല്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പുതിയ താരങ്ങള്‍ കളിക്കളം വാണിട്ടും സ്‌പോട്ട്‌ലൈറ്റിലെത്തിയിട്ടും ഫുട്‌ബോള്‍ ആരാധകരുടെ ഇഷ്ട താരമാണിപ്പോഴും പോര്‍ച്ചുഗല്‍ ഇതിഹാസം.

താരത്തെ കുറിച്ച് സംസാരിക്കാത്ത ദിവസങ്ങള്‍ ആരാധകരുടെ ജീവിതത്തില്‍ വളരെ വിരളമാകും. ഇപ്പോള്‍ താരം അല്‍ നസര്‍ തന്നെ തുടരുമോ അതോ യൂറോപ്പിലേക്ക് മടങ്ങിയെത്തുമോ എന്നാണ് ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ച.

ഇപ്പോള്‍ ഇതില്‍ പ്രതികരിക്കുകയാണ് മുന്‍ റയല്‍ മാഡ്രിഡ് ഫോര്‍വേഡ് ഫെര്‍ണാണ്ടോ മോറിയന്റസ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബെര്‍ണബ്യൂവില്‍ കളിച്ച മികച്ച വര്‍ഷങ്ങള്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നുവെന്നും ആധുനിക ഫുട്‌ബോളില്‍ അദ്ദേഹത്തിന്റെ സ്വാധീനം ശ്രദ്ധേയമാണെന്നും മോറിയന്റസ് പറഞ്ഞു.

സ്വാഭാവികമായും പ്രായമാകുമ്പോള്‍, ക്രിസ്റ്റ്യാനോയുടെ മാത്രമല്ല എല്ലാവരുടെയും പ്രതീക്ഷകളും ലക്ഷ്യങ്ങളും മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസിനോ ഹോക്സില്‍ സംസാരിക്കുകയായിരുന്നു ഫെര്‍ണാണ്ടോ മോറിയന്റസ്.

‘ഒരു റയല്‍ മാഡ്രിഡ് ആരാധകനെന്ന നിലയില്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബെര്‍ണബ്യൂവില്‍ കളിച്ച മികച്ച വര്‍ഷങ്ങള്‍ എനിക്ക് വളരെ ഇഷ്ടമായിരുന്നു. ആധുനിക ഫുട്‌ബോളില്‍ അദ്ദേഹത്തിന്റെ സ്വാധീനം ശ്രദ്ധേയമാണ്.

സ്വാഭാവികമായും പ്രായമാകുമ്പോള്‍, ക്രിസ്റ്റ്യാനോയുടെ മാത്രമല്ല എല്ലാവരുടെയും പ്രതീക്ഷകളും ലക്ഷ്യങ്ങളും മാറുന്നു, അപ്പോള്‍ നിങ്ങളുടെ നിലവാരം അല്‍പ്പം താഴ്‌ത്തേണ്ടതുണ്ട്,’ മോറിയന്റസ് പറഞ്ഞു.

ക്രിസ്റ്റ്യാനോയുടെ പ്രായത്തിലുള്ള ഒരു കളിക്കാരന്‍ സൗദി പ്രോ ലീഗില്‍ ചേരുന്നത് അത് പലപ്പോഴും തന്റെ പ്രൊഫഷണല്‍ കരിയര്‍ അവസാനിപ്പിക്കാനും വിരമിക്കാനുമാണെന്നും മോറിയന്റസ് പറഞ്ഞു. താരത്തിന് റയല്‍ മാഡ്രിഡില്‍ തിരിച്ചെത്തുക ഇപ്പോള്‍ അസാധ്യമാണെന്നും റൊണാള്‍ഡോ കരിയര്‍ ആരംഭിച്ച സ്‌പോര്‍ട്ടിങ് ലിസ്ബണിന്റെ ഭാഗമാവാന്‍ ക്രിസ്റ്റ്യാനോയ്ക്ക് അതേ പ്രചോദനമുണ്ടോയെന്ന് തനിക്ക് ഉറപ്പില്ലെന്നും മുന്‍ റയല്‍ താരം കൂട്ടിച്ചേര്‍ത്തു.

‘ആ പ്രായത്തിലുള്ള ഒരു കളിക്കാരന്‍ സൗദി പ്രോ ലീഗില്‍ ചേരുന്നത് അത് പലപ്പോഴും തന്റെ പ്രൊഫഷണല്‍ കരിയര്‍ അവസാനിപ്പിക്കാനും വിരമിക്കാനുമാണ്. ക്രിസ്റ്റ്യാനോയ്ക്ക് തന്റെ കരിയര്‍ ആരംഭിച്ച സ്‌പോര്‍ട്ടിങ് ലിസ്ബണിന്റെ ഭാഗമാവാന്‍ ആഗ്രഹമുണ്ടോ എന്ന് എനിക്ക് ഉറപ്പില്ല.

തീര്‍ച്ചയായും, റയല്‍ മാഡ്രിഡില്‍ തിരിച്ചെത്തുക ഇപ്പോള്‍ അസാധ്യമാണ്. ഒരു ക്ലബ്ബില്‍ നിന്ന് ആരംഭിച്ച് അവിടെ പൂര്‍ത്തിയാക്കുന്ന കളിക്കാരെ ഞാന്‍ ആരാധിക്കുന്നു, എന്നിരുന്നാലും സ്‌പോര്‍ട്ടിങ്ങില്‍ ക്രിസ്റ്റ്യാനോയ്ക്ക് അതേ പ്രചോദനമുണ്ടോയെന്ന് എനിക്ക് ഉറപ്പില്ല,’ മുന്‍ റയല്‍ താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Football: Fernando Morientes says it’s impossible Cristiano Ronaldo to rejoin Real Madrid

We use cookies to give you the best possible experience. Learn more