| Thursday, 14th December 2017, 5:25 pm

ആദ്യം ആക്ഷന്‍ കൊണ്ട്, പിന്നെ ഗോള്‍; കളിക്കിടെ മെസി..മെസി മുദ്രാവാക്യം മുഴക്കിയ ആരാധകരുടെ വായടപ്പിച്ച് ക്രിസ്റ്റ്യാനോ, വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

മാഡ്രിഡ്: എല്ലാ കാലത്തും ആരാണ് കൂടുതല്‍ മഹാന്‍ എന്ന ചോദ്യം ഫുട്‌ബോള്‍ ലോകത്ത് ഉയര്‍ന്നു വന്നിട്ടുണ്ട്. ഇന്ന് മെസിയും ക്രിസ്റ്റിയാനോയും തമ്മിലാണ് ആ പോര്. രണ്ടു പേര്‍ക്കും ഡൈ ഹാര്‍ട്ട് ഫാന്‍സുണ്ട്. പരസ്പരം ചെളിവാരിയെറിയാന്‍ പോലും മടിക്കാത്ത അത്ര കടുത്ത ആരാധകര്‍. ഇന്നലെ ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പിന്റെ സെമി അത്തരത്തിലൊരു സംഭവത്തിന് സാക്ഷിയായി.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റയല്‍ മാഡ്രിഡും അല്‍ജസീര എഫ്.സിയും തമ്മിലായിരുന്നു മത്സരം. കളിക്കിടെ ഗ്യാലറിയില്‍ നിന്നും ആരാധകര്‍ മെസി, മെസി എന്ന് മുദ്രാവാക്യം മുഴക്കുകയായിരുന്നു. ക്രിസ്റ്റ്യാനോയെ പ്രകോപിക്കുകയായിരുന്നു ആരാധകരുടെ ലക്ഷ്യം.


Also Read: ചിത്രങ്ങളില്‍ കാണുന്ന പോലെ അത്ര കളര്‍ഫുള്ളായിരുന്നില്ല വിരുഷ്‌കയുടെ കല്യാണം’; വിവാഹവേദിയടക്കം അവസാന നിമിഷം മാറ്റിവെക്കേണ്ടി വന്നെന്ന് വെഡ്ഡിംഗ് ഡിസൈനര്‍ ദേവിക


ആരാധകരുടെ മെസി വിളിയില്‍ കുപിതനായ ക്രിസ്റ്റ്യാനോ അതിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തന്റെ ഗോള്‍ സെലിബ്രേഷന്‍ സ്‌റ്റൈലിന്റെ മറ്റൊരു പതിപ്പ് കാണിച്ചായിരുന്നു ക്രിസ്റ്റ്യാനോയുടെ പ്രതികരണം.

പക്ഷെ അവിടം കൊണ്ട് തീര്‍ന്നില്ല താരത്തിന്റെ പ്രതികാരം. തൊട്ടു പിന്നാലെ ഒരു ഗോള്‍ അടിച്ച് റോണോ ശരിയ്ക്കും ആരാധകരുടെ വായടപ്പിച്ചു. മത്സരത്തിന്റെ 53ാം മിനുറ്റിലായിരുന്നു റോണോയുടെ ഗോള്‍.

Latest Stories

We use cookies to give you the best possible experience. Learn more