| Sunday, 18th May 2025, 11:54 am

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വനിത ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; ബാധിച്ചത് 83 വിദ്യാര്‍ത്ഥികള്‍ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷ ബാധയേറ്റേ് വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 83 എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളാണ് ചികിത്സയിലിരിക്കുന്നത്.

മൂന്ന് ദിവസമായി ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നിലവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇല്ലെന്നും റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ലേഡീസ് ഹോസ്റ്റലിലാണ് സംഭവം.

ഹോസ്റ്റലില്‍ നിന്ന് തന്നെ കഴിച്ച ഭക്ഷണത്തില്‍ നിന്നുതന്നെയാണ് വിഷബാധയേറ്റതെന്നും പ്രാഥമിക ചികിത്സ തേടി വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ തിരിച്ചെത്തിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ ഹോസ്റ്റലിലെത്തി പരിശോധന നടത്തുന്നതായും കൂടുതല്‍ കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

വിദ്യാര്‍ത്ഥികളില്‍ പലരും ചികിത്സയ്ക്ക് എത്തുകയായിരുന്നു. മൂന്ന് ദിവസം മുമ്പ് ഹോസ്റ്റലില്‍ നിന്നും കഴിച്ച് ചിക്കന്‍ കറിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.

Content Highlight: Food poisoning at Thiruvananthapuram Medical College women’s hostel; 83 students affected

Latest Stories

We use cookies to give you the best possible experience. Learn more