| Saturday, 24th October 2026, 9:08 pm

'പങ്കാളിയുടെ കുറിപ്പ് കണ്ട് ഞങ്ങൾ തെറ്റിപ്പിരിഞ്ഞോ എന്ന് പലരും ചോദിച്ചു’; ഒരുമിച്ചുള്ള ചിത്രങ്ങൾക്കു താഴെ നെഗറ്റീവ് കമന്റുകൾ വരാറുണ്ട്, ഷംന കാസിം

അജ്മല്‍ കെ

രജനികാന്ത് ചിത്രം ‘ജയിലർ 2വിലെ ‘അലാ ബോലെലോ’ ഗാനത്തിലൂടെ വീണ്ടും ശ്രദ്ധ നേടിയിരിക്കുകയാണ് ഷംന കാസിം. കേരള സാരിയുടുത്ത് രജനികാന്തിനൊപ്പം ചുവടുകളുമായി എത്തിയ ഷംനയുടെ പ്രകടനം പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ആറുദിവസം നീണ്ടുനിന്ന ഗാനചിത്രീകരണത്തിൽ പങ്കെടുത്തത് താൻ ഗർഭിണിയാണെന്ന വിവരം അറിയാതെയായിരുന്നുവെന്നും താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ പങ്കാളി ഷാനിദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരിക കുറിപ്പ് വൈറലായതിനു പിന്നാലെ, അതിന് പിന്നിലെ കാരണങ്ങൾ വ്യക്തമാക്കുകയാണ് താരം. ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായിരുന്നോ, അതുകൊണ്ടാണോ ഷാനിദ് ഇമോഷണലായി കുറിപ്പ് എഴുതിയതെന്ന തരത്തിൽ പലരും ചോദിച്ചിരുന്നുവെന്ന് ഷംന പറയുന്നു.

ജയിലർ 2,ഷംന കാസിം. Photo. Facebook.com. Screen Grab/ Youtube

എന്നാൽ ‘ജയിലർ 2’ സിനിമയുടെ ചിത്രീകരണ സമയത്ത് 45 ദിവസത്തോളം പിരിഞ്ഞുനിൽക്കേണ്ടി വന്നതിന്റെ സങ്കടമാണ് അതിന് പിന്നിലെന്ന് വനിതക്ക് നൽകിയ അഭിമുഖത്തിൽ നടിയും നർത്തകിയുമായ ഷംന കാസിം പറഞ്ഞു

‘ഞങ്ങൾ തമ്മിൽ തെറ്റിപ്പിരിഞ്ഞിരുന്നോ, അതുകൊണ്ടാണോ ഷാനിദ് ഇത്ര ഇമോഷനലായി കുറിപ്പ് എഴുതിയത് എന്നൊക്കെയാണ് പലരും ചോദിച്ചത്. ‘ജയിലർ 2’വിന്റെ സമയത്ത് ഏതാണ്ട് 45 ദിവസം ഞങ്ങൾക്ക് പിരിഞ്ഞുനിൽക്കേണ്ടി വന്നു. അത് കുറച്ച് സങ്കടമായി. അങ്ങനെയാണ് ആ കുറിപ്പ് എഴുതുന്നത്,’ ഷംന പറഞ്ഞു.

ദുബായിൽ ജെ.ബി.എസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സി.ഇ.ഒ ആണ് ഷാനിദ്. ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങൾ പലപ്പോഴും ചർച്ചയാകാറുണ്ട്. ഇതിനെക്കുറിച്ചും താരം സംസാരിച്ചു.

‘അറേബ്യൻ ശൈലിയിലുള്ള നീളൻ ഉടുപ്പായ കന്തുറയാണ് ഇക്ക ധരിക്കാറുള്ളത്. ചിലപ്പോൾ നൃത്തത്തിനു ശേഷം ഞങ്ങൾ ഒരുമിച്ച് ചിത്രങ്ങളെടുക്കുമ്പോൾ ഇക്ക കന്തുറയിലും ഞാൻ ഭരതനാട്യം വേഷത്തിലുമായിരിക്കും. ഇതിന് പലപ്പോഴും നെഗറ്റീവ് കമന്റുകൾ വരാറുണ്ട്. പക്ഷേ, ഇക്ക അതൊന്നും ഗൗനിക്കുന്ന ആളല്ല,’ ഷംന വ്യക്തമാക്കി.

തന്റെ കലാജീവിതത്തിൽ അമ്മ നൽകിയ പിന്തുണയെക്കുറിച്ചും ഷംന വ്യക്തമാക്കി. ചെറുപ്പം മുതൽ തന്റെ കഴിവുകൾ തിരിച്ചറിഞ്ഞ് കരിയർ കെട്ടിപ്പടുക്കാൻ സഹായിച്ചത് അമ്മയാണെന്നും ജീവിതത്തിൽ മുന്നോട്ടുപോകുമ്പോഴും നൃത്തം ഉപേക്ഷിക്കരുതെന്ന് അമ്മ എപ്പോഴും പറയാറുണ്ടായിരുന്നുവെന്നും താരം പറഞ്ഞു.

‘ചെറുപ്പം മുതലേ എന്റെ ടാലന്റ്സ് തിരിച്ചറിഞ്ഞ് കരിയർ ഉണ്ടാക്കാൻ എല്ലാ സപ്പോർട്ടും തന്നത് എന്റെ മമ്മിയാണ്. ജീവിതത്തിൽ മുന്നോട്ടുപോകുമ്പോൾ നൃത്തം കൈവിടരുതെന്ന് മമ്മി എപ്പോഴും പറയുമായിരുന്നു. മമ്മിയെപ്പോലെതന്നെ ഇപ്പോൾ എന്റെ സപ്പോർട്ടായി ഇക്കയുമുണ്ട്,’ ഷംന പറഞ്ഞു.

വിവാഹശേഷവും നൃത്തത്തിന് പ്രാധാന്യം നൽകുന്ന താൻ ദുബായിൽ സ്വന്തമായി ഡാൻസ് ക്ലാസും ആരംഭിച്ചിട്ടുണ്ട്. എന്നാൽ അതുകൊണ്ട് മാത്രം സ്റ്റേജ് പെർഫോമൻസുകളിൽനിന്ന് മാറിനിൽക്കാൻ തയ്യാറല്ല എന്നും നടി പറഞ്ഞു.

ജയിലർ 2,ഷംന കാസിം. Photo. Facebook.com. Screen Grab/ Youtube

‘ദുബായിൽ സ്വന്തമായി ഡാൻസ് ക്ലാസ് ആരംഭിച്ചെങ്കിലും ലോകത്തെവിടെയും സ്റ്റേജ് പെർഫോമൻസിനായി പോകാൻ ഞാൻ മടിച്ചിട്ടില്ല. അതുകൊണ്ടാണല്ലോ സിനിമയിൽ ഇത്ര നല്ലൊരു നൃത്താവസരം തേടിയെത്തിയതും,’ ഷംന കൂട്ടിച്ചേർത്തു.

Content Highlight: Following the viral spread of an emotional note shared on social media by her partner, Shanid, actress Shamna Kasim has come forward to explain the reasons behind it

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more