| Friday, 30th March 2018, 7:42 pm

ഓര്‍ഡര്‍ ചെയ്ത ഫോണ്‍ എത്താന്‍ വൈകി; ഫ്‌ളിപ്പ് കാര്‍ട്ട് ഡെലിവെറി ബോയിയെ യുവതി കുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി : ഫ്‌ളിപ്പ് കാര്‍ട്ട് വഴി ഓര്‍ഡര്‍ ചെയ്ത ഫോണ്‍ കിട്ടാന്‍ വൈകിയെന്നാരോപിച്ച് ഡെലിവറി ബോയിയെ യുവതി തുടരെ കുത്തി പരിക്കേല്‍പിച്ചു. ദല്‍ഹിയിലെ നിഹാല്‍ വിഹാറിലാണ് സംഭവം. 28 കാരനായ കേശവിനാണ് കുത്തേറ്റത്.

ഫ്‌ളിപ്പ് കാര്‍ട്ട് ഡെലിവറി ബോയി ആയ കേശവ് ക്യത്യസമയത്ത് മെബൈല്‍ ഡെലിവറി ചെയ്യാത്തതിനുള്ള ദേഷ്യത്തിലാണ് യുവതി ഇയാളെ കുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയുടെ സഹോദരനും ചേര്‍ന്നാണ് കേശവിനെ ആക്രമിച്ചത്.


Also Read:  ‘നക്ഷത്രസമൂഹത്തില്‍ ഉള്ളത് പൂജ്യം നക്ഷത്രമോ?’; ശാസ്ത്രവാര്‍ത്തയില്‍ മണ്ടത്തരമെഴുതി മനോരമ


കേശവിന്റ പരാതിയെത്തുടര്‍ന്ന് രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലുണ്ടായിരുന്ന സി.സി.ടി.വി ദ്യശ്യങ്ങളും പൊലീസിന് സഹായകരമായി.

ഡെലിവറി ബോയിക്ക് നേരെയുണ്ടായ ആക്രമണം അങ്ങേയറ്റം ദു:ഖകരമാണെന്ന് ഫ്‌ളിപ്പ് കാര്‍ട്ട് ട്വിറ്ററിലൂടെ പറഞ്ഞു. ജീവനക്കാരന് മികച്ച ചികിത്സയാണ് ലഭ്യമാക്കിയിട്ടുള്ളതെന്നും ഫ്‌ളിപ്പ് കാര്‍ട്ട് അറിയിച്ചു.

Watch This Video:

Latest Stories

We use cookies to give you the best possible experience. Learn more