| Sunday, 21st June 2026, 1:46 pm

വീണ്ടും ഫ്‌ളക്‌സ് പോര്; ഒരാള്‍ക്ക് ഒരു പദവി മതി: സണ്ണി ജോസഫിനെതിരെ കോട്ടയത്തും തൃശ്ശൂരും ഫ്‌ളക്‌സ്

നിഷാന. വി.വി

കോട്ടയം: കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫിനെതിരെ കോട്ടയത്തും ഫ്‌ളക്‌സ്. സണ്ണി ജോസഫ് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് കോട്ടയം ഡി.സി.സി ഓഫീസിന് മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഒരാള്‍ക്ക് ഒരു പദവി മതിയെന്നും ഒരു മുഴുവന്‍ സമയ കെ.പി.സി.സി പ്രസിഡന്റ് വരട്ടെയെന്നുമാണ് ഫ്‌ളക്‌സിലെ പ്രധാന ആവശ്യം. എം.എല്‍.എയും എം.പിയും അവരവരുടെ മണ്ഡലങ്ങള്‍ ശ്രദ്ധിക്കട്ടെയെന്നും ഫ്‌ളക്‌സിലുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരിലാണ് ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്.

എന്നാല്‍ ആരാണ് ഫ്‌ളക്‌സിന് പിന്നിലെന്ന് വിവരം ലഭിച്ചിട്ടില്ല. നേരത്തെ തൃശ്ശൂരിലും കോഴിക്കോടും സമാന രീതിയില്‍ ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാല്‍ രണ്ട് ചുമതലയും വഹിച്ച് പോവാനുള്ള തന്റെ പ്രയാസം നേരത്തെ തന്നെ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും പകരം ആളെ നിയമിച്ച് ചുമതല കൈമാറണം എന്ന് പറഞ്ഞാല്‍ ആ സെക്കന്റില്‍ സ്ഥാനം മാറാന്‍ തയ്യാറാണെന്നുമായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.

Content Highlight: Flex fight again; One position is enough for one person: Kottayam and Thrissur flex against Sunny Joseph

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more