| Sunday, 9th June 2019, 2:30 pm

മധ്യപ്രദേശില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. നദിയിലേക്ക് വലിച്ചെറിഞ്ഞാണ് കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ 20 വയസ്സുകാരനെ പൊലീസ് അറസ്റ്റു ചെയ്തു.

വെള്ളിയാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണത്തിലാണ് ഭോപ്പാലില്‍ നിന്നും 190 കിലോമീറ്റര്‍ അകലെയായി ഉജ്ജയ്‌നിലെ ഷിപ്ര നദിയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.

പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് കണ്ടെത്തി. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.

പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുകളില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ വധശിക്ഷ നല്‍കണം എന്ന നിയമം പാസാക്കിയ ആദ്യ സംസ്ഥാനമാണ് മധ്യപ്രദേശ്.

ഉത്തര്‍ പ്രദേശിലെ ഹാരിംപൂര്‍ ജില്ലയി പതിനൊന്നുകാരി ലൈംഗികാക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. വീടിനടുത്തുള്ള ശ്മശാനത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശ്മശാനത്തില്‍ നിന്നുമുണ്ടായ ദുര്‍ഗന്ധത്തെ തുടര്‍ന്ന പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടിയുടെ കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും മുറിവേറ്റതായി കണ്ടെത്തിയിരുന്നു. മാതാപിതാക്കളും സഹോദരങ്ങളും തൊഴിലന്വേഷിച്ച് അയല്‍ ജില്ലകളിലേക്ക് കുടിയേറിയതിനാല്‍ വീട്ടില്‍ പെണ്‍കുട്ടി തനിച്ചാണ് താമസിക്കുന്നതെന്ന് പൊലീസ് പറയുന്നു.

അലിഗഢില്‍ രണ്ടര വയസുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ജൂണ്‍ രണ്ടിനായിരുന്നു പെണ്‍കുട്ടി കൊല്ലപ്പെട്ടത്.

Latest Stories

We use cookies to give you the best possible experience. Learn more