ടെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രഈല്‍ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ നിരവധി അഞ്ചോളം കാര്‍ ബോംബുകള്‍ പൊട്ടിയതായും റിപ്പോര്‍ട്ട്. വിവിധ സ്ഥലങ്ങളിലായി സ്‌ഫോടനമുണ്ടായതായാണ് വിവരം.
ഇറാന്റെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയായ ഐ.ആര്‍.എന്‍.എയാണ് ഇക്കാര്യം അറിയിച്ചത്. എയര്‍പോര്‍ട്ടിന് സമീപമടക്കം സ്‌ഫോടനമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
കാറില്‍ നിന്നും സ്‌ഫോടനുണ്ടാകുന്നതും പുക ഉയരുന്നതുമെല്ലാം ഉള്‍പ്പെട്ട വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
പൊലീസ് ആസ്ഥാനത്തടക്കം ഇസ്രഈല്‍ ആക്രമണമുണ്ടായതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം 14 ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ കാര്‍ ബോംബുകളുടെ ഉത്തരവാദിത്തം ഇസ്രഈല്‍ നിഷേധിച്ചതായും ടെഹ്‌റാനിലെ തെരുവുകളിലുള്‍പ്പെടെ മലിനജലം നിറഞ്ഞതായുമെല്ലാം സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
മൂന്ന് ദിവസമായി പശ്ചിമേഷ്യ യുദ്ധസമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സംഘര്‍ഷത്തില്‍ ഇസ്രഈലില്‍ എട്ട് മരണവും ഇറാനില്‍ 80 മരണവുമുണ്ടായിട്ടുണ്ടെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. ഇറാനില്‍ ഏകദേശം 300ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Content Highlight: Five car bombs explode in Tehran, Iran: Report