| Sunday, 5th May 2019, 10:35 pm

കാര്‍ മലയിടുക്കിലേക്ക് വീണ് അഞ്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷിംല: കാര്‍ മലയിടുക്കിലേക്ക് വീണ് അഞ്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ മരിച്ചു. ഹിമാചല്‍പ്രദേശിലെ മാണ്ടി ജില്ലയിലാണ് സംഭവം.

ഭട്കിധറില്‍ വച്ച് നടക്കുന്ന മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍. ഇവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ബഗച്ചനോഗിക്കടുത്ത് 300 മീറ്റര്‍ അധികം താഴ്ചയുള്ള മലയിടുക്കിലേക്കാണ് വാഹനം മറിഞ്ഞതെന്ന് പൊലീസ് പറയുന്നു. വാഹനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

അതേസമയം, കാര്‍ ഡ്രൈവര്‍ ഗുരുതര പരിക്കുകളോടെ അബോധാവസ്ഥയില്‍ ചികിത്സയിലാണ്. അപകട കാരണത്തെക്കുറിച്ച് ഇനിയും വ്യക്തമായ സൂചനകളില്ലെന്ന് പൊലീസ് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more