| Thursday, 27th August 2015, 8:46 am

ഇനി ഓയിലി സ്‌കിന്നിനെ പഴിക്കേണ്ടതില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്‌കിന്‍ ഓയിലി ആയതിന് പഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇനി ഒരിക്കല്‍ കൂടി ചിന്തിക്കണം. കാരണം എണ്ണമയമുള്ള സ്‌കിന്‍ കാരണം ചില നേട്ടങ്ങളുണ്ട്. അവ എന്താണെന്ന് നോക്കാം.

വരണ്ട സ്‌കിന്‍ ഉള്ള ആളുകളില്‍ പ്രായം കൂടുന്നത് എളുപ്പം പ്രകടമാകും. എന്നാല്‍ ഓയിലി സ്‌കിന്നുള്ളവര്‍ക്ക് പ്രായം കൂടുന്നത് സാവധാനത്തിലേ പ്രകടമാകൂ. മുഖത്തെ ചുളിവുകളും വരകളും എണ്ണമയമുള്ള സ്‌കിന്നിനാല്‍ മറക്കപ്പെട്ടിരിക്കും.

സ്‌കിന്നിന് എല്ലായ്‌പ്പോഴും ഒരു തിളക്കമുണ്ടാവും. പലരും സ്‌കിന്നിനു തിളക്കും കിട്ടാനായി വിലകൂടിയ ക്രീമുകള്‍ വാങ്ങിപ്പുരട്ടുമ്പോള്‍ പ്രകൃതി തന്നെ നിങ്ങള്‍ക്ക് അത് കനിഞ്ഞു നല്‍കിയിരിക്കുകയാണ്.

ഓയിലി സ്‌കിന്നുള്ളവരുടെ മുഖത്ത് നാച്യുറല്‍ ഓയിലുണ്ട്. ഈ ഓയില്‍ നിങ്ങളുടെ സ്‌കിന്നിനെ ആരോഗ്യമുള്ളതും സോഫ്റ്റും ആക്കും. അതുകൊണ്ട് സ്‌കിന്നിനെ സ്മൂത്താക്കാനും സംരക്ഷിക്കാനും വിലകൂടിയ ക്രീമുകള്‍ക്കു പിന്നാലെ പോകേണ്ട ആവശ്യം നിങ്ങള്‍ക്കില്ല.

അധികം മേക്കപ്പ് ആവശ്യമില്ല. ഫൗണ്ടേഷനുകളോ ക്രീമുകളോ ഒന്നും വേണ്ട. അല്പം പൗഡര്‍ പുരട്ടിയാല്‍ തന്നെ നിങ്ങള്‍ പുറത്തിറങ്ങാം.

Latest Stories

We use cookies to give you the best possible experience. Learn more