മീന്‍ പൊരിച്ചത് ഇഷ്ടമില്ലാത്ത മലയാളികളില്ല. എന്നാല്‍ നല്ല അടിപൊളിയായി മീന്‍ പൊരിച്ച് കിട്ടുക അത്ര എളുപ്പമല്ല. ചട്ടിയില്‍ പറ്റിപ്പിടിക്കാതെ കരിഞ്ഞുപോകാതെ എന്നാല്‍ നന്നായി മൊരിഞ്ഞുതന്നെ കിട്ടണം പൊരിച്ച മീന്‍ അല്ലേ… എന്നാല്‍ ഇനി മുതല്‍ മീന്‍ പൊരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. പൊടിക്കൈകള്‍ താഴെ പറയുന്നു
1. മീന്‍ പൊരിയ്ക്കുമ്പോള്‍ അടിയില്‍ പിടിക്കാതിരിക്കാന്‍ എണ്ണയില്‍ കുറച്ച് മൈദ വിതറുക. ഇത് മീന്‍ പാത്രത്തില്‍ ഒട്ടിപ്പിടിക്കില്ലെന്ന് മാത്രമല്ല കരിഞ്ഞുപോകുകയും ഇല്ല. മൈദയുടെ അളവ് പക്ഷെ കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കൂടിപോയാല്‍ മീന്‍ വറുത്തത് പിന്നെ ഒന്നിനും കൊള്ളില്ല.
2.മീന്‍ മസാല തയ്യാറാക്കുമ്പോള്‍ അല്‍പ്പം ചെറുനാരങ്ങാ കൂടി ചേര്‍ക്കണം. മസാല തേച്ച മീന്‍ ഒരു മണിക്കൂറെങ്കിലും വെച്ച ശേഷമേ പാകം ചെയ്യാവൂ. എന്നാല്‍ സ്വാദ് കൂടുന്നതിനൊപ്പം മീന്‍ കരിയാതിരിക്കുകയും ചെയ്യും.
3. മീന്‍ പാകം ചെയ്യുന്ന ചട്ടിയില്‍ എണ്ണ ഒഴിച്ച് അല്‍പ്പം കറിവേപ്പിലയിട്ട ശേഷം മീന്‍ പൊരിച്ചാല്‍ അടിയില്‍ പിടിക്കുകയോ പൊടിഞ്ഞുപോകുകയോ ഇല്ല.
4.എണ്ണയില്‍ കോവയ്ക്ക മുറിച്ചിട്ട ശേഷം മീന്‍ വറുക്കാം. ഇത് പൊരിച്ച മീനിന്റെ സ്വാദും വര്‍ധിപ്പിക്കും.
5.മസാല പുരട്ടി ഫ്രിഡ്ജില്‍ വെച്ചാല്‍ എളുപ്പം മീനില്‍ എരിവും പുളിയും ഉപ്പുമൊക്കെ പിടിക്കും. കൂടാതെ മീന്‍ പൊടിയാതെ കിട്ടുകയും ചെയ്യും.