| Monday, 23rd March 2015, 11:47 am

'മിഷന്‍ ഇംപോസിബ്ള്‍: റോഗ് നാഷന്‍' ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം മിഷന്‍ ഇംപോസിബ്ള്‍: റോഗ് നാഷന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. പതിവ് പോലെ ടോം ക്രൂയ്‌സിന്റെ അത് സാഹസികമായ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടാണ് “റോഗ് നാഷന്‍” തയ്യാറാക്കിയിരിക്കുന്നത്.

“മിഷന്‍ ഇംപോസിബ്ള്‍” പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് ജൂലൈയില്‍ 31ന് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന “റോഗ് നാഷന്‍”. ക്രിസ്റ്റഫര്‍ മക്വറി ആണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ ടോം ക്രൂയിസിനൊപ്പം( ഏതന്‍ ഹണ്ട്) വേഷമിടുന്നത് റെബേക്ക ഫെര്‍ഗൂസണ്‍, ജെര്‍മി റെന്നര്‍, സൈമണ്‍ പെഗ്,  തുടങ്ങിയവരാണ്.

വിമാനത്തിന്റെ വാതിലില്‍ തൂങ്ങി 5000 അടി ഉയരത്തില്‍ പറക്കുന്നതടക്കമുള്ള അതി സാഹസികമായ ആക്ഷന്‍ രംഗങ്ങളാണ് സിനിമയിലുള്ളത്. ഡ്യൂപ്പിനെ വെക്കാതെയാണ് ടോം ക്രൂയിസ് ഈ രംഗങ്ങളെല്ലാം അഭിനയിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more