ഈയാഴ്ചയില്‍ സൗത്ത് ഇന്ത്യന്‍ സിനിമാലോകം കാത്തിരുന്ന ചിത്രമായിരുന്നു രാജ്കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്ത ഓ.എം. ധനുഷ് നായകനായ ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയും പ്രധാനവേഷത്തിലെത്തിയതോടെ ചിത്രത്തിന് കേരളത്തിലും വലിയ ഹെപ്പായിരുന്നു ലഭിച്ചത്. ഒപ്പം ചിത്രത്തിന്റെ മാര്‍ക്കറ്റ് വര്‍ധിപ്പിച്ചത് സെന്‍സേഷനായ സായ് അഭ്യങ്കാറിന്റെ മ്യൂസിക്കായിരുന്നു.
ഓ.എം. Photo: X.com
റിലീസിന് മുമ്പ് പുറത്തുവിട്ട ചിത്രത്തിലെ ഗാനങ്ങള്‍ കോടിക്കണക്കിന് പേര്‍ ഏറ്റെടുത്തതോടെ തിയേറ്റര്‍ പൂരപ്പറമ്പാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ചിത്രത്തിന്റെ ആദ്യപകുതി പിന്നിട്ടപ്പോള്‍ മമ്മൂട്ടിയുടെ ഡാന്‍സ് സ്‌റ്റെപ്പുകളുടക്കം തിയേറ്ററില്‍ ആഘോഷമാക്കുന്ന വീഡിയോ സിനിമാ പേജുകള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ആദ്യഷോയ്ക്ക് പിന്നാലെയുള്ള പ്രതികരണങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ചിത്രത്തിന്റെ ആദ്യപകുതിയ്ക്ക് മികച്ച പ്രതികരണം ലഭിച്ചപ്പോള്‍ രണ്ടാം പകുതി നിരാശപ്പെടുത്തിയെന്നാണ് ചിത്രം കണ്ടിറങ്ങിയവരുടെ റിപ്പോര്‍ട്ട്. ചിത്രം ശരാശരിയില്‍ മാത്രം ഒതുങ്ങിയെന്നും സംവിധായകന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നും പലരും അഭിപ്രായപ്പെടുന്നു. എന്നാല്‍ ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണം പങ്കുവെക്കുന്നവരെയും കാണാം. കൊമേഷ്യല്‍ ചിത്രമായതിനാല്‍ ആദ്യഷോയ്ക്ക് പിന്നാലെ നെഗറ്റീവ് റിവ്യൂസ് വന്നേക്കാമെന്നും ഇത് കാര്യമാക്കേണ്ടെന്നും പലരും സൂചനകള്‍ നല്‍കുന്നുണ്ട്.
ഓ.എം. Photo: X.com
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ പ്രതീക്ഷിച്ച പോലെ കാണാന്‍ സാധിച്ച സന്തോഷത്തിലാണ് ആരാധകര്‍. ഒരു മലയാളം നടന് കിട്ടാവുന്ന മികച്ച റോളാണ് സിയ കാര്‍ത്തികേയന്‍ എന്നും പലരും അഭിപ്രായമറിയിക്കുന്നു. അതേസമയം ഓ.എമ്മിനൊപ്പം ക്ലാഷിനെത്തിയ ആകാസം ലോ ഒക്ക താരയ്ക്ക് മികച്ച പ്രതികരണമാണ് പ്രീമയര്‍ ഷോയ്ക്ക് പിന്നാലെ ലഭിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള ക്ലാഷില്‍ ആര് ജയിക്കുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.
Content Highlight: First response of Dhanush and Mammootty movie Om movie