| Thursday, 25th September 2014, 12:21 pm

മംഗള്‍യാന്‍ എടുത്ത ആദ്യ ചിത്രം ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ബംഗളൂരു: മംഗള്‍യാന്‍ എടുത്ത ആദ്യ ചിത്രം ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു. 7300 കിലോമീറ്റര്‍ നിന്നുള്ള ചൊവ്വയുടെ ചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. മംഗള്‍യാനില്‍ നിന്ന് ഇന്നലെ തന്നെ അഞ്ച് ചിത്രങ്ങള്‍ ലഭിച്ചിരുന്നു.

മംഗള്‍യാന്റെ മുഖ്യ ഉപകരണങ്ങളില്‍ ഒന്നാണ് 376 സ്‌പെഷ്യല്‍ റസല്യൂഷന്‍ ക്യാമറ. ഇതില്‍ നിന്നെടുത്ത ചിത്രമാണ് ഇപ്പോള്‍ ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടിരിക്കുന്നത്.

ഞങ്ങള്‍ക്ക് ഞങ്ങളുടെ ജോലി ചെയ്യാന്‍ സാധിച്ചെന്നും എല്ലാ ചിത്രങ്ങളും ഗംഭീരമായിട്ടുണ്ടെന്നും ഇപ്പോള്‍ സന്തോഷിക്കാനുള്ള സമയമാണെന്നും ഐ.എസ്.ആര്‍.ഒ ചീഫ് കെ. രാധാകൃഷ്ണന്‍ പറഞ്ഞു. മംഗള്‍യാന്‍ കൃത്യമായ ഭ്രമണപഥത്തിലൂടെ ചുവന്ന ഗ്രഹത്തില്‍ പ്രവേശിച്ചതില്‍ അഭിമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

422 കിലോമീറ്റര്‍ മുതല്‍ 77,000 കിലോമീറ്റര്‍ വരെ അകലെയായാണ് മംഗള്‍യാന്‍ ചൊവ്വയെ ഭ്രമണം ചെയ്യുന്നത്.

മംഗള്‍യാനില്‍ നിന്ന് അഞ്ച് ചിത്രങ്ങള്‍ ലഭിച്ച വിവരം വി.എസ്.എസ്.സി ഡയറക്ടര്‍ എം.സി.ദത്തനാണ് അറിയിച്ചിരുന്നത്. ചിത്രങ്ങള്‍ വൈകാതെ ഐ.എസ്.ആര്‍.ഒ  പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൃത്യമായ ഭ്രമണപഥം ലഭിച്ചത് മംഗള്‍യാന്റെ നേട്ടമാണെന്നും എം.സി.ദത്തന്‍ ഇന്നലെ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more