| Saturday, 25th January 2025, 2:29 pm

ആദ്യ വിവാഹം മറച്ചുവെച്ചു; രണ്ടാം ഭാര്യയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: ഫോണിലൂടെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മൈനാഗപ്പള്ളി സ്വദേശി അബ്ദുല്‍ ബാസിതാണ് തൊടിയൂര്‍ സ്വദേശിനിയായ 21 കാരിയുടെ പരാതിയില്‍ അറസ്റ്റിലായത്. ആദ്യ വിവാഹം മറച്ചുവെച്ചാണ് ഇയാള്‍ യുവതിയെ വിവാഹം കഴിച്ചത്.

ജനുവരി 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയെ അവരുടെ സ്വന്തം വീട്ടില്‍കൊണ്ടുപോയി വിട്ടതിന് ശേഷം ഫോണില്‍ വിളിച്ചാണ് ഇയാള്‍ മുത്തലാഖ് ചൊല്ലിയത്. തുടര്‍ന്ന് വിവാഹ ബന്ധം വേര്‍പ്പെടുത്തിയെന്ന് അറിയിക്കുകയായിരുന്നു.

ഇതിന് പിന്നാലെയാണ് യുവതിയുടെ പരാതിയില്‍ ചവറ പൊലീസ് കേസെടുത്തത്. നിലവില്‍ പ്രതി റിമാന്‍ഡിലാണ്. ഇയാള്‍ പത്തനംതിട്ടയിലെ ഒരു പള്ളിയില്‍ ഇമാം ആയി പ്രവര്‍ത്തിച്ച് വരികയാണ്. സ്ത്രീധനത്തിന്റെ പേരില്‍ അടക്കം ഇയാള്‍ നിരന്തരമായി പീഡിപ്പിച്ചിരുന്നെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നുണ്ട്.

ഇയാളുടെ ആദ്യ വിവാഹത്തിലെ ഭാര്യയെ വാടക വിട്ടീലാണ് താമസിപ്പിച്ചിരുന്നത്. ആദ്യ വിവാഹത്തെക്കുറിച്ച്‌ ഭര്‍ത്താവിനോട് ചോദിച്ചപ്പോഴും മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും വീണ്ടും വിാഹം കഴിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: first marriage concealed; A man who tried to divorce his second wife by asking her for muthalaq over the phone was arrested

We use cookies to give you the best possible experience. Learn more