ചെന്നൈ: ചരിത്രത്തില്‍ ആദ്യമായി മുസ്‌ലിം ലീഗ് ദേശീയ കമ്മറ്റിയില്‍ വനിത പ്രാതിനിധ്യം. ഇന്ന് ചേര്‍ന്ന മുസ്‌ലിം ദേശീയ കമ്മിറ്റിയില്‍ വെച്ചാണ് പ്രഖ്യാപനം. കേരളത്തില്‍ നിന്നുള്ള ജയന്തി രാജനും തമിഴ്‌നാട്ടില്‍ നിന്നുമുള്ള ഫാത്തിമ മുസഫറുമാണ് മുസ്‌ലിം ദേശീയ കമ്മറ്റിയില്‍ ഇടം നേടിയത്.
ഫാത്തിമ മുസഫര്‍ ദേശീയ വനിത ലീഗിന്റെ സംസ്ഥാന അധ്യക്ഷയാണ്. ജയന്തി രാജന്‍ കേരളത്തില്‍ നിന്നുള്ള ദളിത് ലീഗിന്റെ ഭാരവാഹിയും കൂടിയാണ്. ചെന്നൈയില്‍ വെച്ച് ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
യൂത്ത് ലീഗിലും എം.എസ്.എഫിലും നേരത്തെ വനിതകള്‍ ഭാരവാഹിത്വത്തിലേക്ക് വന്നിരുന്നു. ദേശീയ കമ്മറ്റിയില്‍ യുവ പ്രാതിനിധ്യവുമുറപ്പാക്കിയിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.
രാജ്യസഭ എം.പി ഹാരിസ് ബീരാന്‍ ദേശീയ സെക്രട്ടറിയായും കെ.പി.എ മജീദ് ദേശീയ പ്രസിഡന്റുമായാണ് തെരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രീയകാര്യ സമിതി ചെയര്‍മാനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: First in history; Women in the Muslim League National Committee