| Wednesday, 20th August 2025, 7:42 pm

ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന കഥാപാത്രം ചെയ്യുന്നത് ആദ്യം; റിച്ചായിട്ട് അഭിനയിച്ചിട്ടില്ല: ചന്തു സലിംകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ആദ്യത്തെ വുമണ്‍ സൂപ്പര്‍ ഹീറോ ചിത്രം എന്ന പ്രത്യേകയോടെ എത്തുന്ന ചിത്രമാണ് ലോകഃ ചാച്റ്റര്‍ വണ്‍: ചന്ദ്ര. ഹോളിവുഡ് ലെവലിലുള്ള വിഷ്വലും ആക്ഷന്‍ കോറിയോഗ്രാഫിയും കല്യാണിയുടെയും നസ്‌ലെന്റെ  ലുക്കും പ്രേക്ഷകര്‍ക്ക് ഒരുപാട് പ്രതീക്ഷ നല്‍കുന്നു. ഡൊമിനിക് അരുണ്‍ രചനയും സംവിധാനവും ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ്.

ലോകഃ എന്ന പേരില്‍ നാല് ഭാഗങ്ങളിലൊരുങ്ങുന്ന സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യചിത്രമാണിത്. ചിത്രത്തിലെ ആദ്യ സൂപ്പര്‍ഹീറോ കഥാപാത്രമായ ചന്ദ്രയായി എത്തുന്നത് കല്യാണി പ്രിയദര്‍ശന്‍ ആണ്. ചിത്രത്തില്‍ ചന്തു സലിം കുമാറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ചന്തു സലിംകുമാര്‍.

‘തരക്കേടില്ലാത്ത ഫാമിലി ബാക്ക്ഗ്രൗണ്ടില്‍ നിന്നുള്ള കഥാപാത്രമായി അഭിനയിക്കുന്നത് ഇതാദ്യമായിട്ടാണ്. എനിക്ക് ക്രെഡിറ്റ് കാര്‍ഡൊക്കെ കിട്ടുന്നത് ഇതാദ്യമായിട്ടാണ്. ഒരു സിനിമയില്‍ ക്രെഡിറ്റ് കാര്‍ഡൊന്നും ആലോചിച്ചിട്ടുണ്ടായിരുന്നില്ല. കാരണം അത്ര റിച്ചായിട്ട് ഞാന്‍ അഭിനയിച്ചിട്ടില്ല,’ ; ചന്തു പറയുന്നു.

താനിതുവരെ ചെയ്തിരിക്കുന്ന പടങ്ങളെല്ലാം തന്നെ സാധാരണക്കാരനായ കഥാപാത്രം ആയിരുന്നെന്നും ചന്തു പറയുന്നു.

അന്ന് തനിക്ക് സാധാരണ ചെരുപ്പ് ഒക്കെയായിരുന്നു കഥാപാത്രത്തിന് വേണ്ടി ഇടാറുണ്ടായിരുന്നതെന്നും എന്നാല്‍ ചന്ദ്രയിലേക്ക് വന്നപ്പോള്‍ ഷൂസ് ഒക്കെയാണ് ഇട്ടിരുന്നത് എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന കഥാപാത്രം ചെയ്യുന്നത് ആദ്യമായിട്ടായിരിക്കും എന്നും സ്നേഹം തോന്നുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ താനിതുവരെ ചെയ്തിട്ടില്ലെന്നും ചന്തു പറഞ്ഞു. മഞ്ഞുമ്മലില്‍ പോലും അവരില്‍ നിന്നും മാറി നില്‍ക്കുന്ന കഥാപാത്രമാണെന്നും നടന്‍ പറഞ്ഞു. തന്റെ പുതിയ ചിത്രമായ ലോകഃ ചാച്റ്റര്‍ വണ്‍: ചന്ദ്ര എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു നടന്‍.

Content Highlight: First, doing the character that people like says Chandu Salimkumar

We use cookies to give you the best possible experience. Learn more