വര്ഷങ്ങള് നീണ്ട കാത്തിരിപ്പിനൊടുവില് ഇന്ന്(വ്യാഴം) തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു രജിനികാന്തിന്റെ ജയിലര് 2. നെല്സണ് സംവിധാനം ചെയ്ത ചിത്രത്തില് മോഹന്ലാല്, ശിവരാജ് കുമാര്, വിദ്യാ ബാലന്, എസ്.ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് ഒപ്പം ഹോളിവുഡ് ഭീമന് ഹൃത്വിക് റോഷന് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയതോടെ വമ്പന് ഓപ്പണിങ്ങായിരുന്നു ജയിലര് 2വിന് ലഭിച്ചത്.
ജയിലര് 2. Photo: X.com
ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററുകളില് നിന്നും ലഭിച്ചത്. ആദ്യഭാഗം പോലെ തന്നെ തിയേറ്ററില് ആഘോഷിക്കാനുള്ള എല്ലാ ചേരുവകളും നെല്സണ് ചിത്രത്തില് ചേര്ത്തിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം. പ്രീ സെയിലിലൂടെ അഞ്ച് കോടിയിലധികം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ കേരള ബോക്സ് ഓഫീസില് നിന്നും ചിത്രം സ്വന്തമാക്കിയ കളക്ഷന് റിപ്പോര്ട്ടുകളാണ് സിനിമാ പേജുകളില് ചര്ച്ചയാകുന്നത്.
ആദ്യദിനത്തില് തന്നെ ചിത്രം കേരള ബോക്സ് ഓഫീസില് നിന്നും 12 കോടിയോളമാണ് കളക്ഷനായി നേടിയിട്ടുള്ളത്. മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈപ്പിലെത്തിയ എമ്പുരാന്റെ ആദ്യദിന കളക്ഷന് തൊട്ടുപിന്നിലാണ് ജയിലര് 2വുള്ളത്. എമ്പുരാന് 14 കോടിയായിരുന്നു തിയേറ്ററുകളില് നിന്നും സ്വന്തമാക്കിയത്. എന്നാല് ഫൈനല് കളക്ഷന് റിപ്പോര്ട്ടുകള് പുറത്തുവരുമ്പോള് കളക്ഷന് ഇനിയും കൂടിയേക്കുമെന്നാണ് വിലയിരുത്തല്.
ജയിലര് 2. Photo: X.com
എന്നിരുന്നാലും വിജയിയുടെ ലിയോയുടെ കേരള ബോക്സ് ഓഫീസിലെ ആദ്യദിന കളക്ഷനെ ജയിലര് 2 ഇതിനോടകം വെട്ടിച്ചിട്ടുണ്ട്. 12 കോടി നേടിയ ലിയോ ഇതോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. ലിസ്റ്റില് നാലാം സ്ഥാനത്തുള്ളത് മോഹന്ലാലിന്റെ തന്നെ ദൃശ്യം 3യാണ്. ജയിലര് 2വില് മോഹന്ലാലിന്റെ ക്യാരക്ടറിന് കിട്ടിയ ഹൈപ്പായിരുന്നു ചിത്രത്തിന് ആദ്യദിനത്തില് വലിയ ഓപ്പണിങ് ലഭിക്കുന്നതില് നിര്ണായകമാത്. എന്നാല് ചിത്രത്തില് മോഹന്ലാലിന് അര്ഹിച്ച സ്പേസ് ലഭിച്ചില്ലെന്ന തരത്തിലും ചര്ച്ചകള് സജീവമാണ്.
Content Highlight: First day collection of Jailer 2 at kerala Box ofice