| Wednesday, 16th December 2020, 6:28 pm

ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്നുള്ള ആദ്യ സ്ഥാനാര്‍ത്ഥി സുധീഷിന് മിന്നുന്ന വിജയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

നിലമ്പൂര്‍: ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്നും പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യത്തെ സ്ഥാനാര്‍ത്ഥിയായ സി. സുധീഷ് വലിയ ഭൂരിപക്ഷത്തില്‍ വിജയം നേടി. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് വഴിക്കടവ് ഡിവിഷനില്‍ നിന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായായിരുന്നു സുധീഷ് മത്സരിച്ചത്.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി 4339 വോട്ടുകള്‍ നേടിയപ്പോള്‍ സുധീഷ് 5435 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. വഴിക്കടവ് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പുഞ്ചക്കൊല്ലി അളക്കല്‍ കോളനിയില്‍ നിന്നുമുള്ള സുധീഷിന്റെ വിജയം ആഘോഷമാക്കുകയാണ് ഇടതുപക്ഷം.

വഴിക്കടവ് ഡിവിഷന്‍ ഇത്തവണ എസ്.ടി റിസര്‍വേഷന്‍ വാര്‍ഡായതോടെ സുധീഷ് എന്ന 21 കാരനെ സ്ഥാനാര്‍ഥിയാക്കാന്‍ എല്‍.ഡി.എഫ് തീരുമാനിക്കുകയായിരുന്നു. എട്ട് വാര്‍ഡ് ഉള്‍പ്പെടുന്ന ഡിവിഷനിലേക്ക് വനത്തില്‍ നിന്നും സുധീഷ് എല്ലാ ദിവസവും കിലോമീറ്ററുകള്‍ കാല്‍നടയായി എത്തിയാണ് പ്രചാരണം നടത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more