മഴക്കാലം ശക്തി പ്രാപിച്ചതോടെ നാട്ടില്‍ ജല അപകടങ്ങളും വര്‍ധിച്ചിരിക്കുകയാണ്. പ്രതിവര്‍ഷം കേരളത്തില്‍ അയിരത്തി അഞ്ഞൂറിലധികം പേര്‍ മുങ്ങി മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.
ഈയൊരു സാഹചര്യത്തില്‍ ജലസുരക്ഷയെ കുറിച്ചുള്ള പ്രാഥമിക പാഠങ്ങള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ടതാണ്. പക്ഷെ പലര്‍ക്കും വെള്ളത്തില്‍ മുങ്ങിയവരെ ജീവനോടെ പുറത്തെടുത്താല്‍ പോലും ചെയ്യേണ്ട പ്രഥമ ശുശ്രൂഷ മിക്കവര്‍ക്കും അറിഞ്ഞു കൂടാ. മാത്രമല്ല പല തെറ്റിദ്ധാരണകളും ഉണ്ട്. ഉദാഹരണത്തിന് വയറിലും മറ്റും ഞെക്കി കുടിച്ച വെള്ളം അത്രയും പുറത്തുകളയുകയാണ് ഏറ്റവും പ്രധാനം എന്ന തരത്തിലാണ് പലരും ധരിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ ജലസുരക്ഷയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ചെറിയ വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് ഒരു കൂട്ടം പൊതുപ്രവര്‍ത്തകര്‍. യു.എന്‍ ദുരന്തനിവാരണ വിഭാഗം തലവനായ ശ്രീ. മുരളി തുമ്മാരുകുടിയുടെ സഹായത്തോടെ മണ്‍സൂണ്‍ വീഡിയോയാണ് പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ ഈ വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. വീഡിയോ സംവിധാനം ചെയ്തിരിക്കുന്നരത് വിപിന്‍ വില്‍ഫ്രഡാണ്.