ബിഗ് ബോസ് താരം ഫിറോസ് ഖാന്റെ ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ട് ഫിറോസ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച വീഡിയോയാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ഈ വര്‍ഷത്തെ മികച്ച നടനായി മമ്മൂട്ടിയെ തെരഞ്ഞെടുത്തു എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.
എന്നാല്‍ മമ്മൂട്ടിയെക്കാള്‍ അര്‍ഹനായ ഒരാളുണ്ടായിരുന്നെന്നും ആ നടനെ ജൂറി പരിഗണിച്ചില്ലെന്നും ഫിറോസ് തന്റെ വീഡിയോയില്‍ പറയുന്നു. തന്റെ രാഷ്ട്രീയ നിലപാട് തുറന്നുപറഞ്ഞതിന്റെ പേരില്‍ ദേശീയ അവാര്‍ഡ് വേദിയില്‍ അയാള്‍ അവഗണിക്കപ്പെട്ടെന്നും എന്നാല്‍ സംസ്ഥാന അവാര്‍ഡിലും സ്ഥിതി വ്യത്യസ്തമല്ലെന്നും ഫിറോസ് വീഡിയോയില്‍ പറഞ്ഞു.
‘വേറെയാരുമല്ല, പൃഥ്വിരാജാണ് ആ നടന്‍. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ച പ്രകടനമായ ആടുജീവിതം സംസ്ഥാന അവാര്‍ഡിലും എല്ലാവരും തഴഞ്ഞു. അതിലും വലിയൊരു പെര്‍ഫോമന്‍സ് കഴിഞ്ഞവര്‍ഷം വേറെ ഉണ്ടായിട്ടില്ല. നിലപാട് പറഞ്ഞതിന്റെ പേരില്‍ ഹൈറാര്‍ക്കിയും മൊണാര്‍ക്കിയും വിധി പറയുന്ന ഈ സമൂഹത്തില്‍ ഒരിക്കലും അദ്ദേഹത്തിന് അവാര്‍ഡ് ലഭിക്കില്ലെന്ന് ഉറപ്പാണ്.
കലാസ്‌നേഹികളോട് എനിക്ക് പറയാനുള്ളത് ഇത്രയാണ്. നമ്മുടെയൊക്കെ മനസില്‍ എന്നും അദ്ദേഹത്തിനാണ് അവാര്‍ഡ്, ഈ ഡിജിറ്റല്‍ യുഗത്തിലും പൊരുതി നില്ക്കുന്ന മമ്മൂട്ടിയും പ്രശംസയര്‍ഹിക്കുന്നു. ഈ പൊളിറ്റിക്‌സ് ഇങ്ങനെ ഭരിക്കുമ്പോള്‍ ജനങ്ങള്‍ ഇതെല്ലാം നോക്കിനില്ക്കുന്നുണ്ടെന്ന് മനസിലാക്കുക. പൃഥ്വിരാജിന് നല്ല കൈയടികള്‍’ എന്ന് പറഞ്ഞാണ് ഫിറോസ് വീഡിയോ അവസാനിപ്പിച്ചത്.
എന്നാല്‍ കമന്റ് ബോക്‌സില്‍ ഫിറോസിനെ എല്ലാവരും ട്രോളുകയാണ്. 2024ല്‍ ഉറങ്ങിയിട്ട് ഇപ്പോഴാണോ എഴുന്നേല്ക്കുന്നതെന്നും കഴിഞ്ഞവര്‍ഷം അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ എവിടെയായിരുന്നെന്നുമാണ് ഭൂരിഭാഗം പേരും ചോദിക്കുന്നത്. പത്രം വായിച്ചാലോ ഗൂഗിളില്‍ വെറുതേ സെര്‍ച്ച് ചെയ്താലോ അവാര്‍ഡിനെക്കുറിച്ച് അറിയാമെന്നും എന്നിട്ടും ഇങ്ങനെ വിവരക്കേട് വിളിച്ചുപറയുന്നത് എന്തിനാണ് എന്നും പലരും ചോദിക്കുന്നുണ്ട്.
‘ഇദ്ദേഹം പറയുന്നത് 2024ലും 2025ലും പൃഥ്വിരാജിന് അവാര്‍ഡ് കൊടുക്കണം എന്നാണ്. ഇനി 2026ലും കൊടുക്കണമെന്ന് പറയുമോ’, ‘സത്യത്തില്‍ ഇവന് വട്ടായതാണോ നമുക്ക് വട്ടായതാണോ’, ‘ഇപ്പോഴും വീട്ടിലെ കലണ്ടര്‍ 2024ല ആയിരിക്കും’ എന്നിങ്ങനെ ഫിറോസിനെ കളിയാക്കിക്കൊണ്ടാണ് എല്ലാ കമന്റുകളും. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ നടനാണ് ഫിറോസ് ഖാന്‍.
Content Highlight: Firoz Khan’s new video viral in social media