| Thursday, 18th July 2013, 2:55 pm

പി.ആര്‍.ഡി മുന്‍ ഡയരക്ടര്‍ ഫിറോസ് കീഴടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കൊച്ചി: പി.ആര്‍.ഡി മുന്‍ ഡയരക്ടര്‍ ##ഫിറോസ് കീഴടങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലാണ് കീഴടങ്ങിയത്.

ഫിറോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫിറോസിന്റെ കീഴടങ്ങല്‍. []

എത്രയും പെട്ടെന്ന് ഫിറോസ് പോലീസിന് മുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് സതീഷ്ചന്ദ്രന്റെ ബഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിപറഞ്ഞത്.

ഫിറോസിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും മറ്റ് കേസുകളിലും പങ്കുണ്ടോയെന്നറിയുന്നതിന് അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ഫിറോസിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതില്‍ സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയാല്‍ ഫിറോസ് കീഴടങ്ങാന്‍ സന്നദ്ധനാണെന്ന് ഫിറോസിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

ഏഷ്യന്‍ ഡെവല്പമെന്റ് ബാങ്ക് മേധാവിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് തിരുവനന്തപുരം സ്വദേശി സലിം കബീറില്‍ നിന്ന്  40 ലക്ഷം തട്ടിയെടുത്ത കേസിലെ മൂന്നാം പ്രതിയാണ് ഫിറോസ്.

2009ലാണ് മെഡിക്കല്‍ കോളേജ് പൊലീസ് ഫിറോസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഫിറോസിനെതിരെ തെളിവുകള്‍ പുറത്തു വന്നതോടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും ഫിറോസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

എ.ഡി.ബി. വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ##സരിതാ നായരും ബിജുരാധാകൃഷ്ണനും ഫിറോസും ചേര്‍ന്നാണ് സലീമില്‍നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്തത്.

ഇവരെ മൂന്നുപേരെയും പ്രതികളാക്കി 2001ല്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ കേസില്‍ സരിതയെയും ബിജുരാധാകൃഷ്ണനെയും അറസ്റ്റുചെയ്ത പോലീസ് ഫിറോസിനെ വെറുതെ വിടുകയാണുണ്ടായത്.

ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചുകൊണ്ടാണ് ഫിറോസ് പബ്ലിക്‌റിലേഷന്‍സ് ഡയറക്ടറായി പ്രൊമോഷനും വാങ്ങിയത്.

ഇതിനിടെ എ.ഡി.ബി. വായ്പ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് സലീം എന്ന ബില്‍ഡറെ സന40 ലക്ഷം രൂപ തട്ടിയ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഫിറോസ് ശ്രമം നടത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ , ഫിറോസിന്റെ അഭിഭാഷകന്‍ ഇത് നിഷേധിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more