| Saturday, 14th June 2025, 9:54 pm

കപ്പലിലെ തീപ്പിടുത്തം; കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ജാഗ്രത നിര്‍ദേശം; കണ്ടെയ്‌നറുകളില്‍ സ്പര്‍ശിക്കരുത്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊല്ലം, ആലപ്പുഴ, എറണാകുളം തീരങ്ങളില്‍ വാന്‍ഹായ് 503 കപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്‌നറുകള്‍ വന്നടിയാന്‍ സാധ്യതയുള്ളയതായി റിപ്പോര്‍ട്ട്. കണ്ടെയ്‌നറുകള്‍ കണ്ടാല്‍ 200 മീറ്റര്‍ എങ്കിലും അകലം പാലിക്കണമെന്നും കണ്ടെയ്‌നറുകളില്‍ തൊടരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രത നിര്‍ദേശത്തില്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കപ്പലില്‍ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടല്‍ തീരത്ത് കണ്ടാല്‍ സ്പര്‍ശിക്കാന്‍ പാടുള്ളതല്ല എന്നും നിര്‍ദേശമുണ്ട്. ഇത്തരം വസ്തുക്കള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ 112 ല്‍ വിളിച്ച് വസ്തു കാണപ്പെട്ട സ്ഥലം എവിടെയാണെന്ന വിവരം അറിയിക്കണം.

തിങ്കളാഴ്ച്ച (16-6-2026) മുതല്‍ ബുധനാഴ്ച(18/06/2025) വരെയാണ് എറണാകുളം ജില്ലയുടെ തെക്ക് ഭാഗത്തും ആലപ്പുഴ, കൊല്ലം ജില്ലയുടെ തീരങ്ങളിലും കണ്ടെയ്‌നര്‍ വന്നടിയാന്‍ സാധ്യതയുള്ളതായിട്ടാണ് കോസ്റ്റ് ഗാര്ഡ് ദുരന്തനിവാരണ അതോറിറ്റിക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

കടലിന്റെ അടിയിലെ ഒഴുക്ക് തെക്കന്‍ തീരമേഖലയിലേക്ക് ആയതിനാലാണ് തെക്കന്‍ തീരപ്രദേശങ്ങളിലേക്ക് കണ്ടെയ്‌നറുകള്‍ ഒഴുകി വരുന്നത്.

Content Highlight: Fire on ship; Alert issued in Kollam, Alappuzha, Ernakulam districts; Do not touch containers

We use cookies to give you the best possible experience. Learn more