[]കൊച്ചി: കൊച്ചി ഇടപ്പള്ളയിലെ നന്തിലത്ത് ജി മാര്‍ട്ടിന്റെ ഷോറൂമില്‍ വന്‍തീപിടുത്തം. ഫയര്‍ എഞ്ചിനും പോലീസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. 4 ഫയര്‍ എഞ്ചിനുകളാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്.
അടുത്തുള്ള ബില്‍ഡിങ്ങിലേക്കും തീ പടര്‍ന്നിട്ടുണ്ട്. വലിയ തോതിലുള്ള ഗതാഗത കുരുക്ക് തീ അണക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.
തീ പൂര്‍ണമായി അണച്ചുകഴിഞ്ഞാല്‍ മാത്രമേ നാശനഷ്ടങ്ങളുടെ വ്യാപ്തി എത്രയെന്ന് പറയാന്‍ സാധിക്കുകയുള്ളൂ. ഷോറൂമിനകത്ത് ആളുകള്‍ വന്നുകൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് തീപിടുത്തമുണ്ടായത്.