തിരുവനന്തപുരം: തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ തീപിടിത്തം.
സര്‍ജിക്കല്‍ ഐ.സി.യുവിനുള്ളിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.
വിവിധയിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സുകള്‍ എത്തി തീയണക്കാനുള്ള ശ്രമത്തിലാണ്.
രോഗികളെ മറ്റിടത്തേക്ക് മാറ്റികൊണ്ടിരിക്കുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്കുളള കാരണമെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരം മേയര്‍ വി.വി രാജേഷ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.
വെന്റിലേറ്ററിനുള്ളില്‍ നിന്നാണ് സ്പാര്‍ക്കുണ്ടായതെന്നും ഒരു ബെഡിലേക്ക് മാത്രമാണ് തീപിടിച്ചതെന്നും രോഗികള്‍ സുരക്ഷിതരാണെന്നും അദ്ദേഹം പ്രതികരിച്ചു. പുകയുണ്ടായാതാണ് ആശങ്കയ്ക്ക് ഇടയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒരു ആശങ്കകള്‍ക്കും വകയില്ല, രോഗികളെ മാറ്റിയിട്ടുണ്ട്. ആളപായമില്ല
കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണ്,’ വി.വി രാജേഷ് പറഞ്ഞു.
Content Highlight: Fire breaks out at Thiruvananthapuram Medical College