ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഇലക്ട്രിക് കടയിലുണ്ടായ തീപിടിത്തത്തില്‍ നാല് മരണം. അപകടത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ഉള്‍പ്പെടെയാണ് ജീവന്‍ നഷ്ടമായത്. പടിഞ്ഞാറന്‍ ദല്‍ഹിയിലെ രാജ ഗാര്‍ഡനിലാണ് അപകടമുണ്ടായത്.
ഇന്ന് (തിങ്കള്‍) ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. തീപിടിത്തത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇയാള്‍ ചികിത്സയില്‍ തുടരുകയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ വിചിത്ര വീര്‍ പറഞ്ഞു.
ചികിത്സയില്‍ കഴിയുന്ന യുവാവ് അടക്കം അഞ്ച് പേര്‍ തീപിടിത്തമുണ്ടായ സമയം കെട്ടിടത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സും ലോക്കല്‍ പൊലീസും ചേര്‍ന്നാണ് തീയണച്ചത്. തീപിടുത്തം ഉണ്ടാകാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സെര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.
Content Highlight: Fire breaks out at electrical shop in Delhi; four dead