കായല്‍ക്കയ്യേറ്റം; തോമസ് ചാണ്ടിക്കെതിരെ എഫ്.ആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ്
കോട്ടയം: ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുന്‍ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ആലപ്പുഴ മുന്‍ ജില്ലാകലക്ടര്‍മാരായിരുന്ന വേണുഗോപാല്‍, സൗരവ് ജയിന്‍ എന്നിവരെയും എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിക്കല്‍, ഗൂഢാലോചന എന്നീകുറ്റങ്ങളാണ് തോമസ് ചാണ്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്. എഫ് ഐ ആര്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട.
തോമസ് ചാണ്ടിക്കെതിരെ നേരത്തേ വിജിലന്‍സ്്അന്വേഷണം നടന്നിരുന്നു. അന്വേഷണത്തിനുശേഷം കേസെടുക്കണമെന്ന് വിജിലന്‍സ് കോടതിക്ക് റിപ്പോര്‍ട്ട നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം സംരക്ഷമ സമിതികളുടെയും സര്‍ക്കാരിന്റെയും അനുമതിയില്ലാതെ വയലുകള്‍ നികത്താന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഈ ഉത്തരവ് മറികടന്നാണ് സ്വകാര്യ വ്യക്തികളുടെ വയല്‍ നികത്തി റിസോര്‍ട്ടിനു മുന്നില്‍ റോഡുണ്ടാക്കിയത്.
ഇതിനെതിരെയാണ് അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.