അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ ടി-20 പരമ്പരയില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ മികച്ച ടി-20 ബാറ്റര്‍ എന്ന് വിശേഷിപ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും ന്യൂസിലന്‍ഡ് ഓപ്പണറുമായ ഫിന്‍ അലന്‍.
ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ നിലവിലെ മികച്ച ടി-20 ബാറ്റര്‍ ആരാണെന്ന ചോദ്യത്തിനാണ് അലന്‍ ഇത്തരമൊരു പ്രതികരണം നടത്തിയത്.
ഇഷാന്‍ കിഷന്‍. Photo: BCCI/x.com
‘ഇപ്പോള്‍ മികച്ച ക്രിക്കറ്റ് കളിക്കുന്ന ധാരാളം ആളുകള്‍ ഉണ്ട്. ടിം സീഫെര്‍ട്ടിനെയും അതുപോലുള്ളവരും സമീപകാലത്ത് എല്ലായിടത്തും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരാണ്.
ഇഷാനും കിഷനും അഭിഷേക് ശര്‍മയും എപ്പോഴും റണ്‍സ് നേടുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്യുന്നു. അതിനാല്‍, ഒരാളെ തിരഞ്ഞെടുക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ കിഷന്‍ മുന്നിലുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു,’ അലന്‍ പറഞ്ഞു.
ഫിന്‍ അലന്‍
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ കിഷന്‍ ഈ വര്‍ഷം ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.
2026 ലെ ടി20 ലോകകപ്പ് വിജയത്തില്‍ ഈ ഇടംകയ്യന്‍ ബാറ്റര്‍ മികവുറ്റ സംഭാവനകള്‍ നല്‍കി . ഇന്ത്യയുടെ വിജയത്തിന് മുതല്‍ക്കൂട്ടുതന്നെയായിരുന്നു. ഈ വര്‍ഷത്തെ ടി20യില്‍ 173 ല്‍ കൂടുതല്‍ സ്‌ട്രൈക് റേറ്റില്‍ 37.16 ശരാശരിയുമുണ്ട് താരത്തിന്.
ഇഷാൻ കിഷൻ. Photo: BCCI/x.com
ഐ.പി.എല്‍ 2026 സീസണിലും കിഷന്‍ ഒട്ടും പുറകോട്ടുപോയില്ല. അവിശ്വസനീയമായ പ്രകടനത്തോടെ 40 ല്‍ കൂടുതല്‍ ശരാശരിയിലും 178.37 സ്‌െ്രെടക്ക് റേറ്റിലും താരം അടിച്ചുകൂട്ടിയത് 569 റണ്‍സാണ്.
ഐ.സി.സി ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ കിഷന്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ്, സഹതാരം അഭിഷേക് ശര്‍മ രണ്ടാം സ്ഥാനത്തും നിലയുറപ്പിച്ചിട്ടുണ്ട്.
Content highlight: Finn Allen says Ishan Kishan is the best T20 batter