ടി – 20 ലോകകപ്പില്‍ ചരിത്രം കുറിച്ച് ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഫിന്‍ അലന്‍. ടൂര്‍ണമെന്റ് ചരിത്രത്തില്‍ നോക്ക് ഔട്ടില്‍ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി എന്ന നേട്ടമാണ് താരം തന്റെ പേരിലാക്കിയത്. സൗത്ത് ആഫ്രിക്കക്ക് എതിരായ ഒന്നാം സെമി ഫൈനലിനിടെയാണ് ഈ നേട്ടം.
മത്സരത്തില്‍ അലന്‍ സെഞ്ച്വറി നേടിയിരുന്നു. 33 പന്തില്‍ 100 റണ്‍സടിച്ച താരം പുറത്താവാതെ നിന്നു. ഈ ഇന്നിങ്‌സിനിടയിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. നേരിട്ട 19ാം പന്തില്‍ തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് താരത്തിന്റെ വേഗക്കാരന്റെ പട്ടം സ്വന്തമാക്കിയത്.
ഫിന്‍ അലന്‍. Photo: Tanuj/x.com
നേരത്തെ, ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ പേരിലായിരുന്നു ഈ റെക്കോഡ്. അന്ന് 20 പന്തില്‍ ഫിഫ്റ്റിയടിച്ചാണ് താരം ലിസ്റ്റില്‍ ഒന്നാമതെത്തിയത്. അലന്‍ ഇപ്പോള്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം ആ നേട്ടമാണ് ഇപ്പോള്‍ പഴങ്കഥയാക്കിയത്.
(താരം – ടീം – എതിരാളി – വര്‍ഷം – പന്തുകള്‍ എന്നീ ക്രമത്തില്‍)
ഫിന്‍ അലന്‍ – ന്യൂസിലാന്‍ഡ് – സൗത്ത് ആഫ്രിക്ക – 2026 – 19
യുവരാജ് – ഇന്ത്യ – ഓസ്‌ട്രേലിയ – 2007 – 20
മൈക്കല്‍ ഹസി – ഓസ്‌ട്രേലിയ – പാകിസ്ഥാന്‍ – 2010 – 22
ഹെന്റിക്ക് ക്ലാസന്‍ – സൗത്ത് ആഫ്രിക്ക – ഇന്ത്യ – 2024 – 23
ജേസണ്‍ റോയ് – ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് – 2016 – 26
മാര്‍ക്കോ യാന്‍സന്‍ – സൗത്ത് ആഫ്രിക്ക – ന്യൂസിലാന്‍ഡ് – 2026
ന്യൂസിലാന്‍ഡിനായി അലന് പുറമെ ടിം ഷിഫെര്‍ട്ട് അര്‍ധ സെഞ്ച്വറി നേടി. താരം 33 പന്തില്‍ 58 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഒപ്പം 11 പന്തില്‍ 13 റണ്‍സുമായി രചിന്‍ രവീന്ദ്രയും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു.
സൗത്ത് ആഫ്രിക്കക്കായി കാഗിസോ റബാദയാണ് വിക്കറ്റ് വീഴ്ത്തിയത്.
മാർക്കോ യാൻസൻ. Photo: Tanuj/x.com
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസിനായി തിളങ്ങിയത് മാര്‍ക്കോ യാന്‍സനാണ്. താരം 30 പന്തില്‍ 55 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഒപ്പം ഡെവാള്‍ഡ് ബ്രെവിസ് 27 പന്തില്‍ 34 റണ്‍സും ട്രിസ്റ്റന്‍ സ്റ്റബ്‌സ് 24 പന്തില്‍ 29 റണ്‍സും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു.
കിവീസിനായി രചിന്‍ രവീന്ദ്രയും മാറ്റ് ഹെന്റിയും കോള്‍ മക്കോഞ്ചിയും രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. ലോക്കി ഫെര്‍ഗുസണ്‍, ജെയിംസ് നിഷാം എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
Content Highlight: Finn Allen registered fastest fifty in T20 World Cup by surpassing Yuvaraj Singh