| Sunday, 8th March 2026, 4:09 pm

സിക്സറടി വീരന്‍മാരുടെ പോരാട്ടത്തില്‍ സഞ്ജു vs ഫിന്‍ അലന്‍; എണ്ണത്തില്‍ രണ്ടാമനെങ്കിലും വേഗതയില്‍ ഒന്നാമനായി സാംസണ്‍

ആദർശ് എം.കെ.

2026 ടി-20 ലോകകപ്പ് ഫൈനലില്‍ ആതിഥേയരായ ഇന്ത്യ കളത്തിലിറങ്ങുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍.

ഇരുടീമിലെയും താരങ്ങളുടെ മികച്ച ഫോം പരിശോധിക്കുമ്പോള്‍ കരുത്തരുടെ പോരാട്ടത്തിന് തന്നെയാകും ഫൈനല്‍ സാക്ഷ്യം വഹിക്കുക എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇന്ത്യയുടെയും ന്യൂസില്ന്‍ഡിന്റെയും ഓപ്പണര്‍മാരും മിന്നുന്ന ഫോമിലാണ്. ഇവര്‍ ഒരുക്കുന്ന അടിത്തറയാകും ടീമിന്റെ ടോട്ടലില്‍ നിര്‍ണായകമാവുക. ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ഫിന്‍ അലനും ഇന്ത്യയുടെ സഞ്ജു സാംസണും എതിര്‍ ടീം ബൗളര്‍മാരുടെ പേടിസ്വപ്‌നമായി ബാറ്റിങ് തുടരുകയാണ്.

ഫിന്‍ അലന്‍. Photo: ICC

പവര്‍പ്ലേയില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനക്കാരായി ഇരുവരും ഇടം നേടിയിട്ടുണ്ട്. ഫിന്‍ അലന്‍ 13 സിക്‌സറുകള്‍ നേടിയപ്പോള്‍ ഒമ്പത് സിക്‌സറുകളാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്നും പിറവിയെടുത്തത്. ഒമ്പത് സിക്‌സറുമായി ഇഷാന്‍ കിഷനും പട്ടികയിലുണ്ട്.

അടിച്ച സിക്‌സറുകളുടെ എണ്ണത്തില്‍ ന്യൂസിലാന്‍ഡ് താരത്തിന് പിന്നിലാണെങ്കിലും ബോള്‍സ് പെര്‍ സിക്‌സറുകളില്‍ സഞ്ജുവാണ് ഒന്നാമത്. ഫിന്‍ അലന്‍ ഓരോ 6.6 പന്ത് കൂടുമ്പോഴും സിക്‌സറടിക്കുമ്പോള്‍ ഓരോ 6.2 പന്തുകളിലും സഞ്ജുവിന്റെ ബാറ്റില്‍ നിന്നും സിക്‌സര്‍ പിറക്കുന്നുണ്ട്.

സഞ്ജു സാംസണ്‍. Photo: BCCI

ഈ ലോകകപ്പില്‍ ഏറ്റവുമധികം പവര്‍ പ്ലേ സിക്‌സര്‍ നേടിയ താരം

(താരം – ടീം – സിക്‌സര്‍ എന്നീ ക്രമത്തില്‍. ബ്രാക്കറ്റില്‍ ബോള്‍സ് പെര്‍ സിക്‌സസ്)

ഫിന്‍ അലന്‍ – ന്യൂസിലാന്‍ഡ് – 13 – (6.6)

സഞ്ജു സാംസണ്‍ – ഇന്ത്യ – 9 – (6.2)

ഇഷാന്‍ കിഷന്‍ – ഇന്ത്യ – 9 – (10.7)

ജേകബ് ബേഥല്‍ – ഇംഗ്ലണ്ട് – 8 – (11.8)

ഏയ്ഡന്‍ മര്‍ക്രം – സൗത്ത് ആഫ്രിക്ക – 8 – (12.5)

അതേസമയം, ഈ ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഫിന്‍ അലന്‍ ഒന്നാമതാണ്. ഏഴ് ഇന്നിങ്‌സില്‍ നിന്നും 20 സിക്‌സറുകളാണ് ന്യൂസിലാന്‍ഡ് ഓപ്പണരുടെ ബാറ്റില്‍ നിന്നും പിറവിയെടുത്തത്. നാല് മത്സരത്തില്‍ നിന്നും 16 സിക്‌സറടിച്ച സഞ്ജു ഈ റെക്കോഡില്‍ നാലാമതാണ്.

സഞ്ജു സാംസണ്‍. Photo: BCCI

2026 ടി-20 ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സര്‍

(താരം – ടീം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)

ഫിന്‍ അലന്‍ – ന്യൂസിലാന്‍ഡ് – 7 – 20

ഷിംറോണ്‍ ഹെറ്റ്‌മെയര്‍ – വെസ്റ്റ് ഇന്‍ഡീസ് – 7 – 19

സാഹിബ്‌സാദ ഫര്‍ഹാന്‍ – പാകിസ്ഥാന്‍ – 6 – 18

സഞ്ജു സാംസണ്‍ – ഇന്ത്യ – 4 – 16

ദാസുന്‍ ഷണക – ശ്രീലങ്ക – 6 – 15

ശിവം ദുബെ – ഇന്ത്യ – 7 – 15

തങ്ങളുടെ ലോകകപ്പ് കരിയറിലെ നാലാം ഫൈനലിനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഇതിന് മുമ്പ് കളിച്ച മൂന്ന് ഫൈനലില്‍ രണ്ടിലും ഇന്ത്യ കിരീടം ചൂടിയിരുന്നു. അതേസമയം, തങ്ങളുടെ രണ്ടാം ഫൈനല്‍ കളിക്കുന്ന കിവികള്‍ ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്.

Content Highlight: Finn Allen and Sanju Samson scored more sixes in powerplay

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more