| Monday, 12th October 2015, 12:56 pm

ഇന്ത്യയില്‍ ആപ്പിള്‍ സ്റ്റോര്‍ വരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കൊത്ത: ഇന്ത്യയിലും ആപ്പിള്‍ സ്റ്റോര്‍ വരുന്നു. ടാറ്റയുടെ ഉടമസ്ഥതയിലുള്ള കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ശൃംഖലയായ ക്രോമയുമായി പങ്കാളിത്തത്തിലാണ് ആപ്പിള്‍ സ്റ്റോര്‍ വരുന്നത്.

തുടക്കമെന്ന നിലയില്‍ ക്രോമയുടെ ആറിടങ്ങളില്‍ ആപ്പിളിനെ കൂടി ഉള്‍പ്പെടുത്തും.

” ഇന്ത്യയില്‍ ആപ്പിള്‍ സ്റ്റോര്‍ തുടങ്ങുന്നതില്‍ പങ്കാളിത്തം വഹിക്കാനായതില്‍ അഭിമാനമുണ്ട്.” ക്രോമയുടെ ഉടമസ്ഥതയിലുള്ള ഇന്‍ഫിനിറ്റി റീട്ടെയ്‌ലിന്റെ സി.ഇ.ഒയായ അവിജിത് മിത്ര പറഞ്ഞു.

“ആഗോള ഡിസൈനിലായിരുന്നു സ്‌റ്റോറുകള്‍ തുറക്കുക. ആപ്പിളിന്റെ എല്ലാ ഉല്പന്നങ്ങളും ലക്ഷ്യമാകുന്ന ഈ സ്റ്റോര്‍ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവമായിരിക്കും.” അദ്ദേഹഹം വ്യക്തമാക്കി.

മുംബൈയിലെ അഞ്ച് ക്രോമ സ്‌റ്റോറുകളിലായി 400-500 സ്‌ക്വയര്‍ ഫീറ്റ് വിസ്ത്രീര്‍ണത്തിലാണ് ആപ്പിള്‍ സ്റ്റോര്‍ ആരംഭിക്കുക. മുംബൈയില്‍ മലാദ്, ജുഹു, ഒബ്രോയിമാള്‍, ഫിയോനിക്‌സ് മാള്‍, ഗട്ട്‌കോബാര്‍ എന്നിവിടങ്ങളിലാണ് സ്‌റ്റോര്‍ തുടങ്ങുന്നത്. ബംഗളുരുവില്‍ ജയനഗറിലെ ക്രോമയിലായിരിക്കും സ്‌റ്റോര്‍. അടുത്തമാസം ദിപാവലിയോടെ സ്‌റ്റോറുകള്‍ പ്രവര്‍ത്തനം ആരംഭിക്കും.

സ്റ്റോറിന്റെ ഡിസൈനും ഫര്‍ണിച്ചറുകളും മറ്റും ആഗോളതലത്തില്‍ ആപ്പിളിന്റെ സ്റ്റോറുകളുടേതിനു സമാനമായിരിക്കും. സെയില്‍സ് സ്റ്റാഫിനു കമ്പനി പരിശീലനം നല്‍കും.

We use cookies to give you the best possible experience. Learn more