| Tuesday, 30th July 2013, 3:51 pm

കളിമണ്ണിന്റെ പ്രദര്‍ശനാനുമതി നിഷേധിച്ചാല്‍ റംസാന്‍ റിലീസുകളുണ്ടാകില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ബ്ലസിയുടെ ##കളിമണ്ണിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് പറയുന്നവര്‍ക്ക് സിനിമാ സംഘടനകളുടെ മുന്നറിയിപ്പ്. കളിമണ്ണിന്റെ പ്രദര്‍ശനം തടഞ്ഞാല്‍ റംസാന്‍ റിലീസുകള്‍ നിര്‍ത്തിവെക്കുമെന്നാണ് മുന്നറിയിപ്പ്.

ശ്വേത മേനോന്റെ പ്രസവരംഗങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ ചിത്രത്തിന്റെ പ്രിവ്യൂ നടത്താതെ പ്രദര്‍ശനാനുമതി നല്‍കേണ്ടെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തീരുമാനിച്ചിരുന്നു.[]

ചിത്രത്തിനെതിരെ രംഗത്തെത്തിയ രാഷ്ട്രീയ നേതാക്കളുള്‍പ്പെടെയുള്ളവര്‍ക്ക് മുന്നില്‍ ആദ്യം പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു ഫിലിം എക്‌സിബിറ്റേഴ്‌സിന്റെ തീരുമാനം.

കളിമണ്ണിന് സെന്‍സര്‍ ബോര്‍ഡ് യു.എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. അടുത്തമാസം ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്.

ശ്വേതയുടെ പ്രസവരംഗങ്ങള്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ നിരവധി ആരോപണങ്ങളാണ് ചിത്രത്തിന് നേരെയുണ്ടായത്. സിനിമയിലെ ഗാനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more