നാല് പതിറ്റാണ്ടായ് മലയാള സിനിമയിലെ സ്ഥിര സാന്നിധ്യമാണ് നടൻ അശോകൻ. 47 വർഷം നീണ്ട സിനിമ ജീവിതത്തിൽ ഇരുന്നൂറ്ററുപതോളം സിനിമകൾ അദ്ദേഹം ചെയ്തു. പത്മരാജൻ. ഭരതൻ, അടൂർ ഗോപാലകൃഷ്ണൻ, കെ.ജി.ജോർജ്ജ് തുടങ്ങിയവരുടെ കൂടെയാണ് നടൻ തന്റെ സിനിമ കരിയർ ആരംഭിച്ചത്. ഇപ്പോഴുള്ള പുതിയ സംവിധായകരുടെ കൂടെയും പ്രവർത്തിക്കാൻ സാധിച്ച ചുരുക്കം അഭിനേതാക്കളിൽ ഒരാളാണ് അശോകൻ.
മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ ഇത്രയും കാലം നീണ്ട സിനിമ ജീവിതത്തെ പറ്റിയും, ഇപ്പോഴും സിനിമ മേഖലയിൽ നിലനിൽക്കുന്നതിന്റെ കാരണത്തെ പറ്റിയും സംസാരിച്ചത്.
‘വാസ്തവത്തിൽ എന്റെ ജീവിതം മാറ്റിമറിച്ചത് അവരൊക്കെയാണ്. പത്മരാജൻ എന്ന് പറഞ്ഞ ഒരു അതുല്യ പ്രതിഭയുടെ സിനിമയിൽ വന്നത് തന്നെ എന്റെ ഭാഗ്യമാണ്. അതൊരു നിമിത്തമാണ്, ഒരു യോഗമാണെന്ന് പറയാം. അതൊരു ഭാഗ്യമാണ്. വിധിയാണത്. അതുകൊണ്ടാണ് ഞാൻ ഇപ്പോൾ സിനിമയിൽ നിൽക്കുന്നതിന്റെ അടിസ്ഥാനം.
അശോകൻ.Photo.Screen Grab/ Youtube.com
ഈ പത്മരാജൻ ചേട്ടന്റെ ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചത് ഒരുപക്ഷേ ഞാനും ജഗതീ ശ്രീകുമാറും ആയിരിക്കും. അങ്ങനെയാണ് എനിക്ക് തോന്നുന്നത്. എട്ടു പടത്തിൽ അത് ഒരു പടം സ്ക്രിപ്റ്റ് ആണ് ഇടവേള. ബാക്കി സ്വന്തമായിട്ട് ഡയറക്റ്റ് ചെയ്ത എല്ലാ സിനിമയിലും എനിക്ക് വളരെ പ്രധാനപ്പെട്ട വേഷങ്ങൾ അഭിനയിക്കാൻ പറ്റി എന്നുള്ളതാണ് ഒരു സത്യം, ഒരു പ്രാധാന്യം ഭാഗ്യം എന്ന് പറയുന്നത് അങ്ങനെയാണ്,’ അശോകൻ പറഞ്ഞു.
ഇപ്പോഴും സിനിമയിൽ നിലനിൽക്കുന്നതിന്റെ അടിസ്ഥാനം പത്മരാജൻ, കെ.ജി.ജോർജ്ജ്, ഭരതൻ, മോഹൻ തുടങ്ങിയവരുടെ സിനിമകളിൽ അഭിനയിച്ചതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവരുണ്ടാക്കി വെച്ചിരിക്കുന്ന ഇമേജ് അത്രയും ഭയങ്കരമാണെന്നും, അന്നത്തെ സംവിധായകരെയും സിനിമയുടെയും റേഞ്ച് അന്നത്തെ ആളുകളേക്കാൾ ഇന്നത്തെ യുവതലമുറയാണ് കൃത്യമായി മനസിലാക്കിയിരിക്കുന്നതെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
‘അന്ന് ഈ മീഡിയാസ് കുറവല്ലേ, ഇന്നിപ്പോൾ ഒരുപാട് ഓൺലൈൻ ചാനൽസൊക്കെയാണ്. അതൊന്നുമില്ലാതെ ഒരു സമയത്താണ് ഈ സിനിമകളും കാര്യങ്ങളുമൊക്കെ ഉണ്ടായതും, അവരുടെ വരവും കാര്യങ്ങളുമൊക്കെ ഉണ്ടായത്. ഇപ്പോഴും ഇനിയുള്ള കാലത്തും ഇവരുടെയൊക്കെ സിനിമകൾ കണ്ടാൽ അത് എപ്പോഴും ഒരു പത്ത് പതിനഞ്ചു വർഷത്തേക്ക് മുന്നിൽ സഞ്ചരിക്കുന്ന സിനിമകൾ ആയിരിക്കും’, അദ്ദേഹം പറഞ്ഞു.
Content Highlight: Figures like Padmarajan emerged during a time before online channels existed; it was my good fortune to be part of his films says Ashokan.