| Wednesday, 28th September 2011, 11:14 pm

ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അഞ്ചാമത് എഡിഷന്‍ ഗ്രാന്റ് കേരളാ ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കമായി. സെപ്തംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ചാര്‍ജ്ജിന് 5 ശതമാനം ഇളവ് ലഭിക്കും. ജനറല്‍ കാറ്റഗറിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഈ ആനുകൂല്യത്തിന് അര്‍ഹതയില്ല.

ഫെസ്റ്റിനായി രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് വരെ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പ്രത്യേക രജിസ്‌ട്രേഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കും. വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ഉടന്‍ സൗകര്യമൊരുക്കുമെന്ന് ജി.കെ.എസ്.എഫ് ഡയരക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു.

രജിസ്‌ട്രേഷന്‍ ഫോറം ഡൗണ്‍ലോഡ് ചെയ്ത ശേഷം ഡയരക്ടര്‍, ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവെല്‍ (Director, Grand Kerala Shopping Festival)
എന്ന പേരില്‍ മാറാവുന്ന ഡി.ഡിയായോ അല്ലെങ്കില്‍ GKSF A/c No. 13170200008395 എന്ന അക്കൗണ്ട് നമ്പറില്‍ ഫെഡറല്‍ ബാങ്കില്‍ പണം നിക്ഷേപിച്ചോ രജിസ്റ്റര്‍ ചെയ്യാം.

ഡിമാന്റ് ഡ്രാഫ്റ്റ് Director, GKSF, Near SBT, Vellayambalam, Thiruvananthapuram – 10 എന്ന പേരിലാണ് എടുക്കേണ്ടത്.

We use cookies to give you the best possible experience. Learn more