| Friday, 23rd October 2009, 9:34 am

ആസിയാന്‍ ഉച്ചകോടി നാളെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: ഇന്ത്യ ആസിയാന്‍ കരാറിലൊപ്പിട്ടതിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിനിടെ പതിനഞ്ചാമത് ആസിയാന്‍ ഉച്ചകോടി നാളെ തായ്‌ലന്‍ഡിലെ ഹുവാഹിനില്‍ ആരംഭിക്കും. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഇന്ന് യാത്ര തിരിക്കും. പത്ത് രാജ്യങ്ങള്‍ അടങ്ങിയ ആസിയാനു പുറമേ 16 രാഷ്ട്രങ്ങളടങ്ങിയ ഈസ്റ്റ് ഏഷ്യ ഉച്ചകോടിയും ഇതോടൊപ്പം നടക്കും.

ഇന്ത്യ ആസിയാന്‍ കരാര്‍ ഒപ്പ് വെച്ച ശേഷം നടക്കുന്ന ആദ്യത്തെ ആസിയാന്‍ ഉച്ചകോടിയാണിത്. ഇപ്പോള്‍ ഒപ്പിട്ട വ്യാപാര കരാര്‍ കേരളമടക്കം ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും പതിഷേധത്തിനിടയാക്കിയിട്ടുണ്ടെങ്കിലും അടുത്ത ഘട്ടമായി സേവന, നിക്ഷേപ മേഖലകളിലെ കൂടി കരാര്‍ ഒപ്പു വെക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. അതിന്റെ രണ്ടു ഘട്ടങ്ങളായുള്ള ചര്‍ച്ചകളും നടന്നു കഴിഞ്ഞു.

വിയറ്റ്‌നാം, ഇന്തൊനീഷ്യ, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ബ്രൂണെയ്, കംബോഡിയ, ലാവോസ്, മലേഷ്യ, മ്യാന്‍മാര്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളാണ് ആസിയാനിലുള്ളത്. കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഇവരെക്കൂടാതെ കരുത്തരായ ആറു രാഷ്ട്രങ്ങള്‍ കൂടിയുണ്ട്- ഇന്ത്യ, ചൈന, ഓസ്‌ട്രേലിയ, ന്യുസീലന്‍ഡ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവര്‍.

ഒ­ക്ടോ­ബര്‍ 23 2009 8.45 am IST

Latest Stories

We use cookies to give you the best possible experience. Learn more