| Friday, 22nd June 2018, 11:50 pm

'ഒരു നാള്‍ ഞങ്ങളും വരും'; ലോകകപ്പ് വേദിയില്‍ ബാനര്‍ ഉയര്‍ത്തി മലയാളികള്‍

സ്പോര്‍ട്സ് ഡെസ്‌ക്

വോള്‍ഗോഗ്രാഡ് അറീന: ബ്രസീല്‍- കോസ്റ്ററിക്കാ മത്സര വേദിയില്‍ ഇന്ത്യന്‍ പതാകയേന്തി മലയാളികള്‍. കേരളത്തില്‍ നിന്നുള്ള തിരുവനന്തപുരം സ്വദേശികളായ നെവിന്‍, കിരണ്‍ എന്നിവരാണ് ഇന്ത്യന്‍ പതാകയുമായി സ്റ്റേഡിയത്തിലെത്തിയത്. “ഒരു നാള്‍ ഞങ്ങളും വരും” എന്ന ബാനറും ഉയര്‍ത്തിക്കാട്ടിയായിരുന്നു ലോകകപ്പില്‍ സ്വന്തം രാജ്യം കളിക്കുന്നത് കാണാനുള്ള ആഗ്രഹം പങ്കുവെച്ചത്.

2010 ല്‍ ഫിഫ ലോക റാങ്കിങ്ങില്‍ ഇന്ത്യയ്ക്കു പിന്നിലായി 112ാം സ്ഥാനത്തു നിന്ന ഐസ്‌ലാന്‍ഡിന്റെ മത്സരം നടന്ന അതേദിവസമാണ് ഇന്ത്യന്‍ പതാകയുമേന്തി മലയാളികള്‍ സ്വന്തം രാജ്യത്തിന്റെ സാന്നിധ്യം അറിയിച്ചത് എന്നതും ശ്രദ്ധേയമാണ്. ഇന്ന് ഐസ്‌ലാന്‍ഡ് 22-ാം സ്ഥാനക്കാരാണ്. ഇന്ത്യ 97 ാം സ്ഥാനത്തും.


READ ALSO : ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും പ്രഹരശേഷിയുള്ള സംഘം ബ്രസീലാണ്


ആദ്യ ലോകകപ്പില്‍ തന്നെ അവര്‍ കരുത്തരായ അര്‍ജന്റീനയെ സമനിലയില്‍ തളച്ച് ലോകകപ്പിലെ ആദ്യ ഗോളും സ്വന്തമാക്കി വരവറിയിക്കുകയായിരുന്നു.

ചിത്രം കടപ്പാട്; മാധ്യമം
We use cookies to give you the best possible experience. Learn more